Quantcast

പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് ഹൈക്കോടതിയില്‍

ഭീഷണിപ്പെടുത്തി പണം തട്ടാൻ ആണ് പരാതിക്കാർ ശ്രമിക്കുന്നതെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2022-02-12 06:56:48.0

Published:

12 Feb 2022 6:54 AM GMT

പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് ഹൈക്കോടതിയില്‍
X

പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് ഹൈക്കോടതിയെ സമീപിച്ചു. ഭീഷണിപ്പെടുത്തി പണം തട്ടാൻ ആണ് പരാതിക്കാർ ശ്രമിക്കുന്നതെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. കേസിലെ മറ്റൊരു പ്രതിയായ സൈജു തങ്കച്ചനും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്.

നമ്പര്‍ 18 ഹോട്ടല്‍ ഉടമയായ റോയി ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ഉപദ്രവിച്ചെന്നാണ് കേസ്. ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കേസ് കൈമാറി. അമ്മയെയും മകളെയും ലൈംഗീകമായ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ മൊബൈലിൽ ചിത്രീകരിച്ചു എന്നാണ് പരാതി.

TAGS :

Next Story