Quantcast

കലൂരിൽ കാര്‍ ഇടിച്ച് മത്സ്യത്തൊഴിലാളി മരിച്ച സംഭവം: കാര്‍ ഓടിച്ച യുവാക്കള്‍ക്കെതിരെ പോക്സോ കേസ്

കഴിഞ്ഞ ആറു മാസമായി കഞ്ചാവ് നൽകിയ ശേഷം യുവാക്കൾ പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന് ഒരു പെൺകുട്ടി മൊഴി നൽകി

MediaOne Logo

Web Desk

  • Updated:

    2022-02-12 10:46:22.0

Published:

12 Feb 2022 1:00 PM IST

കലൂരിൽ കാര്‍ ഇടിച്ച് മത്സ്യത്തൊഴിലാളി മരിച്ച സംഭവം: കാര്‍ ഓടിച്ച യുവാക്കള്‍ക്കെതിരെ പോക്സോ കേസ്
X

കൊച്ചി കലൂരിൽ കാര്‍ ഇടിച്ച് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ച യുവാക്കള്‍ക്കെതിരെ പോക്സോ കേസ്. കാറിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികള്‍ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ മയക്കുമരുന്ന് കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്. പ്രതികള്‍ കഞ്ചാവ് ഉപയോഗിച്ച ശേഷമാണ് കാർ ഓടിച്ചത്. ഇവര്‍ ഓടിച്ച കാറിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു.

കാറിൽ 16 വയസ്സ് പ്രായമുള്ള മൂന്നു പെൺകുട്ടികളാണ് ഉണ്ടായിരുന്നത്. പെണ്‍കുട്ടികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. കഴിഞ്ഞ ആറു മാസമായി കഞ്ചാവ് നൽകിയ ശേഷം യുവാക്കൾ പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന് ഒരു പെൺകുട്ടി മൊഴി നൽകി.

TAGS :

Next Story