Quantcast

'പ്രോടെം സ്പീക്കറാകാൻ ഞാൻ അർഹൻ, ഇപ്പോഴത്തെ സ്പീക്കർ കാലുമാറി ബി.ജെ.പിയിലെത്തിയയാൾ'; കൊടിക്കുന്നിൽ സുരേഷ്

താൻ ദലിത് വിഭാഗത്തിൽ നിന്നല്ലെന്ന ആരോപണം അമിത് മാളവ്യക്ക് വിവരമില്ലാത്തതിനാലെന്നും സുരേഷ് മീഡിയവണിനോട്

MediaOne Logo

Web Desk

  • Updated:

    2024-06-24 03:30:28.0

Published:

24 Jun 2024 8:30 AM IST

പ്രോടെം സ്പീക്കറാകാൻ ഞാൻ അർഹൻ, ഇപ്പോഴത്തെ സ്പീക്കർ കാലുമാറി ബി.ജെ.പിയിലെത്തിയയാൾ;  കൊടിക്കുന്നിൽ സുരേഷ്
X

ന്യൂഡല്‍ഹി: പ്രോടെം സ്പീക്കർ സ്ഥാനം തനിക്ക് ലഭിക്കേണ്ടതായിരുന്നെന്ന് കൊടിക്കുന്നിൽ സുരേഷ് . ഇപ്പോഴത്തെ പ്രോ-ടേം സ്പീക്കർ കാല് മാറി ബിജെപിയിൽ ചേർന്നയാളാണ്. അങ്ങനെ ഒരാളുടെ മുൻപിലാണ് എംപിമാർ സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ഇതിനെ ഇന്ത്യൻ ജനാധിപത്യത്തിന്‍റെ മൂല്യശോഷണമായിട്ട് മാത്രമേ കാണാൻ സാധിക്കൂവെന്ന് കൊടിക്കുന്നില്‍ സുരേഷ് മീഡിയവണിനോട് പറഞ്ഞു.

പ്രോ-ടേം സ്പീക്കറുമായി സഹകരിക്കണോ എന്ന കാര്യത്തിൽ കോൺഗ്രസ് ഇൻഡ്യ മുന്നണിയിലെ പാർട്ടികളുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. താൻ ദലിത് വിഭാഗത്തിൽ നിന്നല്ലെന്ന ആരോപണം അമിത് മാളവ്യക്ക് വിവരമില്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രോടെം സ്പീക്കറുടെ പാനലിൽ നിന്ന് ഇൻഡ്യ സഖ്യം പിൻമാറി. കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കറാക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. മൂന്നാം മോദി സർക്കാറിന്റെ ആദ്യ പാർലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കും അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുക.


TAGS :

Next Story