Quantcast

'എല്ലാ സഹായങ്ങളും ചെയ്തയാൾ': കോടിയേരിയെ അവസാനമായി കാണാൻ പുഷ്പനും

വികാരനിർഭരമായ അനേകം രംഗങ്ങൾക്കാണ് തലശേരി ടൗൺഹാൾ സാക്ഷ്യം വഹിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-10-02 15:42:25.0

Published:

2 Oct 2022 7:57 PM IST

എല്ലാ സഹായങ്ങളും ചെയ്തയാൾ: കോടിയേരിയെ അവസാനമായി കാണാൻ പുഷ്പനും
X

തലശേരി: അന്തരിച്ച സിപിഎം നേതാവ് കൊടിയേരി ബാലകൃഷ്ണനെ അവസാനമായി കാണാൻ കൂത്തുപറമ്പ് വെടിവെയ്പ്പിൽ പരിക്കേറ്റ പുഷ്പനുമെത്തി.മുദ്രാവാക്യം വിളികളോടെയാണ് ടൗൺ ഹാളിലുണ്ടായിരുന്നവർ പുഷ്പനെ സ്വീകരിച്ചത്.

എല്ലാ കാര്യങ്ങൾക്കും അങ്ങോളമിങ്ങോളം കൂടെയുണ്ടായിരുന്ന ആളാണ് കൊടിയേരിയെന്നും അവസാനമായി കാണാനെത്തിയതാണെന്നും പുഷ്പൻ പ്രതികരിച്ചു.

കോടിയേരിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന തലശേരി ടൗൺഹാൾ വികാരനിർഭരമായ അനേകം രംഗങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഹാളിലെത്തുന്നവരൊക്കെയും കണ്ണ് തുടച്ചു കൊണ്ടാണ് മടക്കം. മൃതദേഹത്തിനരികെ കോടിയേരിയുടെ ഭാര്യ വിനോദിനി വികാരാധീനയായി കുഴഞ്ഞുവീണത് ഏവരെയും കണ്ണീരിലാഴ്ത്തി.

ഇന്ന് മുഴുവൻ ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ച ശേഷം നാളെ രാവിലെ മൃതദേഹം ഈങ്ങയിൽപീടികയിലെ വസതിയിലെത്തിക്കും. മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്താണ് സംസ്‌കാരം.

TAGS :

Next Story