Quantcast

കൊൽക്കത്ത കൈരളീസമാജം എന്റോവ്‌മെൻറ് അവാർഡ് കഥാപുരസ്‌കാരം മൃദുൽ വിഎമ്മിന്

'കുളെ' എന്ന അപ്രകാശിത കഥാസമാഹാരത്തിനാണ് പുരസ്‌കാരം

MediaOne Logo

Web Desk

  • Published:

    6 Feb 2024 8:49 PM IST

Kolkata Kairalisamajam Endowment Award Kathapuraskaram to Mridul VM
X

തിരൂർ: തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ കൊൽക്കത്ത കൈരളീസമാജം എന്റോവ്‌മെൻറ് അവാർഡ് കഥാപുരസ്‌കാരം മൃദുൽ വിഎമ്മിന്. 'കുളെ' എന്ന അപ്രകാശിത കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം തുഞ്ചൻ ഉത്സവത്തിന്റെ സമാപന സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ എംടി വാസുദേവൻ നായർ സമ്മാനിക്കും. ഫെബ്രുവരി 17ന് വൈകീട്ട് അഞ്ച് മണിക്കാണ് സമ്മേളനം.

കാഞ്ഞങ്ങാട് മീങ്ങോത്ത് സ്വദേശിയായ മൃദുൽ ബിഎസ്‌സി പ്ലാൻറ് സയൻസ് ബിരുദധാരിയും മോളിക്കുലാർ ബയോളജി ബിരുദാനന്തര ബിരുദധാരിയുമാണ്. ഫെബ്രുവരി 14 മുതൽ 17 വരെയാണ് ഈ വർഷത്തെ തുഞ്ചൻ ഉത്സവം തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്നത്.

TAGS :

Next Story