കൊല്ലത്ത് ബാര്‍ മാനേജരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മൂന്നുപേര്‍ ഒരേസമയം ബാർ മാനേജർ അല്‍ത്താഫിനെ വാളുകൊണ്ട് വെട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്

കൊല്ലം: കൊല്ലം പെരുമ്പുഴയില്‍ ബാര്‍ മാനേജര്‍ അല്‍ത്താഫിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മൂന്നുപേര്‍ ഒരേസമയം അല്‍ത്താഫിനെ വാളുകൊണ്ട് വെട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തിങ്കളാഴ്ച പെരുമ്പുഴ ഹരിശ്രീ റെസിഡന്‍സിയിലാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. ക്രിമിനല്‍ കേസ് പ്രതി ജാക്‌സന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതികളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് അല്‍ത്താഫാണെന്ന് കരുതിയാണ് അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
Next Story
Adjust Story Font
16

