'സൺഷേഡ് പാളി ഇളകി വീഴാൻ സാധ്യത ഉള്ളതിനാൽ വാതിൽ തുറക്കരുത്'; അനാസ്ഥയുടെ നേര്‍ക്കാഴ്ചയായി കൊല്ലം ജില്ലാ ആശുപത്രി
കാലപ്പഴക്കവും അറ്റകുറ്റപ്പണി ചെയ്യുന്നതിൽ വരുത്തിയ വീഴ്ചയും കാരണം പല ഭാഗങ്ങളും പൊളിഞ്ഞു വീഴുകയാണ്

കൊല്ലം: ദിവസേന ആയിരക്കണക്കിന് രോഗികൾ എത്തുന്ന കൊല്ലം ജില്ലാ ആശുപത്രിയിലെ കെട്ടിടങ്ങൾ അനാസ്ഥയുടെ നേർകാഴ്ചയാണ്. കാലപ്പഴക്കവും അറ്റകുറ്റപ്പണി ചെയ്യുന്നതിൽ വരുത്തിയ വീഴ്ചയും കാരണം പല ഭാഗങ്ങളും പൊളിഞ്ഞു വീഴുന്നു. കെട്ടിടത്തിന്റെ പുറത്ത് പലയിടത്തും വൃക്ഷങ്ങൾ മുളച്ചു തുടങ്ങിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല എന്നതാണ് ഉയരുന്ന പരാതി.
'സൺഷേഡ് പാളി ഇളകി വീഴാൻ സാധ്യത ഉള്ളതിനാൽ വാതിൽ തുറക്കരുതെന്ന' മുന്നറിയിപ്പ് ബോര്‍ഡും ആശുപത്രിയിലെത്തിയാല്‍ കാണാം.. ആശുപത്രി സൂപ്രണ്ടിന്റെ ഉൾപ്പെടെയുള്ള ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ അവസ്ഥയാണിത്. പഴയ ആശുപത്രി കെട്ടിടത്തിന് ചുറ്റും നടക്കുമ്പോഴും ജാഗ്രത വേണം.
ഇളകി വീഴുന്ന സണ്‍ ഷേഡ്. ഈര്‍പ്പം തങ്ങി നിന്ന് പായല്‍ പിടിച്ച ചുവരുകള്‍, അതിന് പുറത്ത് മുളച്ച് തുടങ്ങിയ ആല്‍മങ്ങള്‍. എന്തെങ്കിലും അപകടം ഉണ്ടായാൽ വീതി കുറഞ്ഞ വഴികളിലൂടെ അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾക്ക് ആശുപത്രി കോമ്പൗണ്ടിൽ എത്താൻ കഴിയുമോ എന്ന ആശങ്ക വേറെയും. പുതിയ കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയാകും വരെ ആശുപത്രിയിൽ എത്തുന്നവർ ഈ ദുരവസ്ഥ സഹിക്കേണ്ടി വരും എന്നതാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
Adjust Story Font
16

