Quantcast

കൊല്ലം സുധിയുടെ കുടുംബത്തിന് ആശ്വാസവിധി; 1.77 കോടി രൂപ നഷ്ടപരിഹാരം നൽകണം

2023 ജൂൺ 5നായിരുന്നു തൃശൂർ കൈപ്പമംഗലത്ത് വെച്ചുണ്ടായ കാർ അപകടത്തിൽ കൊല്ലം സുധി മരണപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    30 Sept 2026 4:12 PM IST

കൊല്ലം സുധിയുടെ കുടുംബത്തിന് ആശ്വാസവിധി; 1.77 കോടി രൂപ നഷ്ടപരിഹാരം നൽകണം
X

കൊല്ലം: മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചതിൽ കുടുംബത്തിന് ഇൻഷുറൻസ് നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി. ഒരു കോടി 77 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് വിധി. കോട്ടയം പ്രിൻസിപ്പൽ മാക്ട് കോടതിയുടേതാണ് വിധി.

2023 ജൂണ്‍ 5ന് തൃശ്ശൂരിലെ കൈപ്പമംഗലത്തുവെച്ചുണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിക്കുന്നത്. മൂന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.


TAGS :

Next Story