Quantcast

ചേനയാണെന്ന് കരുതി വാക്കത്തി കൊണ്ട് വെട്ടി; പന്നിപ്പടക്കം പൊട്ടി യുവതിയുടെ കൈപ്പത്തി അറ്റു, കാഴ്ച നഷ്ടമായി

ടി.ടി.സി വിദ്യാർഥിനിയായ രാജിക്കാണ് പരിക്കേറ്റത്

MediaOne Logo

Web Desk

  • Updated:

    2023-06-30 10:16:55.0

Published:

30 Jun 2023 3:37 PM IST

Kollam woman lost sight after cracker explosion
X

കൊല്ലം: കൊല്ലം കടയ്ക്കലിൽ പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതരപരിക്ക്. ടി.ടി.സി വിദ്യാർഥിനിയായ രാജിക്കാണ് പരിക്കേറ്റത്. യുവതിയുടെ ഇടതുകൈപ്പത്തി അറ്റു. ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടിട്ടുണ്ട്.

ഇന്ന് രാവിലെ ഏട്ടേകാലോടെ വീട്ടുമുറ്റത്ത് നിന്നാണ് രാജിയുടെ അമ്മയ്ക്ക് പന്നിപ്പടക്കം കിട്ടിയത്. ചേനയാണെന്ന് കരുതി വാക്കത്തി കൊണ്ട് വെട്ടിയപ്പോൾ സ്‌ഫോടനമുണ്ടാവുകയായിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് യുവതി. കാൽപ്പത്തിക്കും പരിക്കുള്ളതായാണ് വിവരം.

TAGS :

Next Story