കൂടത്തായി കൂട്ടക്കൊലക്കേസ്: അറസ്റ്റിന് മുൻപ് ജോളി കുറ്റസമ്മതം നടത്തിയെന്ന് മൊഴി
ജോളിയുടെ സഹോദരൻ ജോർജാണ് കോടതിയിൽ മൊഴി നൽകിയത്

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റിന് മുൻപേ ജോളി കുറ്റസമ്മതം നടത്തിയെന്ന് നിർണായക മൊഴി. ജോളിയുടെ സഹോദരൻ ജോർജ് എന്ന ജോസാണ് മാറാട് പ്രത്യേക കോടതിയിൽ മൊഴി നൽകിയത്.
2019 ഒക്ടോബറിൽ ജോളി ആവശ്യപ്പെട്ടത് പ്രകാരം വീട്ടിൽ ചെന്നപ്പോൾ തെറ്റുപറ്റിയെന്ന് ജോളി പറഞ്ഞിരുന്നെന്നാണ് ജോർജിന്റെ മൊഴി. കേസ് അന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കുമ്പോഴാണ് സംഭവം.
കൂടത്തായി കൊലപാതകത്തില്‍ പ്രതി ജോളി ജോസഫിന്റെ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലം പുതിയ അഭിഭാഷകനൊപ്പം സന്ദര്‍ശിക്കണമെന്നായിരുന്നു ജോളിയുടെ ആവശ്യം. വിചാരണ അന്തിമഘട്ടത്തില്‍ എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്.
സുരക്ഷാകാരണങ്ങളും, ചെലവും ചൂണ്ടിക്കാണിച്ചാണ് വിചാരണ കോടതി ആവശ്യം നിരസിച്ചത്. 124 സാക്ഷികളെ വിസ്തരിച്ചു എന്ന വാദവും കോടതി അംഗീകരിച്ചിരുന്നു.
Adjust Story Font
16

