Quantcast

കൂമ്പാറയിൽ പിക്കപ്പ് വാൻ മറിഞ്ഞ് ഒരാൾ മരിച്ചു; 16 പേർക്ക് പരിക്ക്

വാഹനം വളവിൽനിന്ന് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    23 Nov 2024 9:33 PM IST

koombara accident death news
X

കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ മേലെ കൂമ്പാറയിൽ മിനി പിക്കപ്പ് വാൻ മറിഞ്ഞ് ഒരാൾ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ഡ്രൈവർ ഉൾപ്പടെ 17 പേരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. വാഹനം വളവിൽനിന്ന് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് വാഹനം 200 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞു. വാഹനം വീണ് ഒരു വീടിന്റെ മുകൾ ഭാഗം തകർന്നു. അപകട സ്ഥലത്തു നിന്ന് ആളുകളെ മാറ്റുന്നതിനിടയിൽ പൊലീസും ആളുകളുമായി സംഘർഷമുണ്ടായി. തിരുവമ്പാടി സിഐ ആളുകളെ ബലം പ്രയോഗിച്ചു മാറ്റാൻ ശ്രമിച്ചതാണ് കാരണം.

TAGS :

Next Story