Quantcast

മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; കോതമംഗലത്ത് സംഘർഷാവസ്ഥ

അറസ്റ്റിന് പിന്നാലെ അർദ്ധരാത്രിയിൽ തലസ്ഥാനത്തുൾപ്പടെ വിവിധയിടങ്ങളിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി

MediaOne Logo

Web Desk

  • Updated:

    2024-03-04 19:40:10.0

Published:

4 March 2024 6:56 PM GMT

മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; കോതമംഗലത്ത് സംഘർഷാവസ്ഥ
X

കോതമംഗലം: കാട്ടാന ആക്രമണത്തിൽ ഇന്ദിര കൊല്ലപ്പെട്ടതിനെ തുടർന്ന് കോതമംഗലത്ത് പ്രതിഷേധ സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ അർദ്ധരാത്രിയിൽ സംഘർഷം. മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ഡി.സി.സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസുൾപ്പടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ മാത്യു കുഴൽ നാടനെ മാത്രമാണ് സ്റ്റേഷനിലെത്തിച്ചതെന്നും ഷിയാസിനെ എങ്ങോട്ട് മാറ്റിയെന്നറിയില്ലന്ന് നേതാക്കൾ പറഞ്ഞു. കോതമംഗലത്ത് ഉപവാസ സമരം നടത്തിയിരുന്ന സ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധ സമരം നടത്തിയ മറ്റ് 13 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിൽ പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തി. കേരളം മുഴുവൻ സമരം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധമാറ്റാനാണ് ഇപ്പോഴത്തെ അറസ്റ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധക്കാർ പൊലീസ് ജീപ്പ് അടിച്ച് തകർത്തു. തുടർന്ന് സ്ഥലത്ത് പൊലീസ് ലാത്തി വീശി. കോതമംഗലം സംഘർഷത്തിൽ ഇരുവർക്കുമെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ചെന്നിത്തല ഉൾപ്പടെയുള്ള നേതാക്കൾ കോതമംഗലത്ത്.അറസ്റ്റ് ചെയ്തവരെ എങ്ങോട്ട് കൊണ്ട് പോയെന്ന് അറിയില്ലെന്ന് ചെന്നിത്തല പറഞ്ഞു.

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട നേര്യമംഗലം കാഞ്ഞിരവേലിയിൽ കൊല്ലപ്പെട്ട ഇന്ദിര(70)യുടെ മൃതദേഹവുമായി കോതമംഗലത്ത് വൻ പ്രതിഷേധം നടന്നിരുന്നു. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നേരിട്ടെത്താതെ പോസ്റ്റുമോർട്ടത്തിനടക്കം മൃതദേഹം വിട്ടുനിൽകില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. തുടർന്ന് വൻ പൊലീസ് സന്നാഹമെത്തി വയോധികയുടെ മൃതദേഹം പ്രതിഷേധക്കാരുടെ കൈയ്യിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. മൃതദേഹം സൂക്ഷിച്ച ഫ്രീസര്‍ റോഡിലൂടെ വലിച്ചുകൊണ്ടുപോയി പിന്നീട് ആംബുലൻസിലേക്ക് മാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മൃതദേഹമടങ്ങിയ ഫ്രീസർ ആംബുലൻസിൽ കയറ്റിയ ശേഷം ഡോർ പോലും അടയ്ക്കാതെയാണ് വാഹനം മുന്നോട്ടു നീങ്ങിയത്. ജനപ്രതിനിധികളെയും നാട്ടുകാരെയും ബന്ധുക്കളെയുമെല്ലാം ബലം പ്രയോഗിച്ച് നീക്കിയതിനു ശേഷമാണ് പൊലീസ് മൃതദേഹം കൊണ്ടുപോയത്.

പ്ര­​വ​ര്‍­​ത്ത­​ക­​രു​മാ​യി വാ­​ക്കു­​ത​ര്‍­​ക്കം തു­​ട­​രു­​ന്ന­​തി­​നി​ടെ പോ­​ലീ­​സ് ലാ­​ത്തി വി­​ശു­​ക­​യാ­​യി­​രു​ന്നു. പി​ന്നീ​ട് മൃ​ത​ദേ​ഹം അ​ട​ക്കം സൂ​ക്ഷി​ച്ചി​രു​ന്ന സ​മ​ര​പ​ന്ത​ൽ പൊ​ളി​ച്ച് നീ​ക്കി. ഇ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് പോ­​ലീ­​സ് ബ­​ലം​പ്ര­​യോ­​ഗി­​ച്ച് മൃ­​ത­​ദേ­​ഹം കൊണ്ടുപോയത്.

ഡീ​ന്‍ കു­​ര്യാ­​ക്കോ­​സ് എം​പി, മാ​ത്യു കു­​ഴ​ല്‍­​നാ​ട​ന്‍ എം​എ​ൽ​എ, എ­​റ­​ണാ­​കു­​ളം ഡി­​സി­​സി പ്ര­​സി​ഡ​ന്‍റ് മു­​ഹ​മ്മ­​ദ് ഷി­​യാ­​സ് എ­​ന്നി­​വ­​രു­​ടെ നേ­​തൃ­​ത്വ­​ത്തി­​ലാ­​ണ് കോ​ത​മം​ഗ​ലം ടൗ​ണി​ൽ പ്ര​തി​ഷേ​ധി​ച്ച​ത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ഇന്ദിര. ആനകളെ തുരത്താൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും കൃത്യമായി ഇടപെടൽ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. തുടര്‍ന്നാണ് കോൺഗ്രസ് നേതൃത്വത്തിൽ ഉപവാസ സമരം ആരംഭിച്ചത്.

TAGS :

Next Story