കോട്ടയത്ത് വാഹനാപകടം; രണ്ട് മരണം

മുട്ടമ്പലം സ്വദേശികളായ പുരുഷോത്തമൻ, ശ്രീജിത്ത് എന്നിവരാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-10-18 12:12:44.0

Published:

18 Oct 2021 12:11 PM GMT

കോട്ടയത്ത് വാഹനാപകടം; രണ്ട് മരണം
X

കോട്ടയം കറുകച്ചാലിൽ വാഹനാപകടത്തിൽ രണ്ട് പേര്‍ മരിച്ചു. പുരുഷോത്തമൻ, ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച വാഗണർ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.വാഹനത്തിൽ ഉണ്ടായിരുന്നത് കോട്ടയം മുട്ടമ്പലം സ്വദേശികളെന്നാണ് സൂചന.

TAGS :

Next Story