'അപകടമുണ്ടാകുമ്പോൾ തുടക്കത്തിൽ തന്നെ വസ്തുതാപരമായി പഠിച്ച് കാര്യങ്ങൾ പറയാൻ പറ്റില്ല'; കോട്ടയം മെഡി.കോളേജ് സൂപ്രണ്ട്
15 മിനിട്ടുകൊണ്ട് അപകടമുണ്ടായ വാർഡിലെ മുഴുവൻ പേരെയും സുരക്ഷിതമായി മാറ്റിയെന്നും ഡോ ടി.കെ ജയകുമാർ

കോട്ടയം:അപകടം ഉണ്ടാകുമ്പോൾ പരമാവധി ആളുകളെ സുരക്ഷിത സ്ഥാനത്തേത്ത് മാറ്റനാണ് ശ്രമിച്ചതെന്ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ ടി.കെ ജയകുമാർ. അപകടമുണ്ടാകുമ്പോൾ തുടക്കത്തിൽ തന്നെ വസ്തുതാപരമായി പഠിച്ച് കാര്യങ്ങൾ പറയാൻ പറ്റില്ലെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
'15 മിനിട്ടുകൊണ്ട് അപകടമുണ്ടായ വാർഡിലെ മുഴുവൻ പേരെയും സുരക്ഷിതമായി മാറ്റി. പ്രതികരണങ്ങൾക്ക് ആ സമയം അനുയോജ്യമായിരുന്നില്ല. നിർത്തിവെച്ച ശസ്ത്രക്രിയകൾ നാളെ തുടങ്ങും, നാല് തീയറ്റർ സജ്ജമായിട്ടുണ്ട്'.അപകടത്തില്‍ മരിച്ച ബിന്ദുവിൻ്റെ മകൾ നവമിയുടെ ശസ്ത്രക്രിയ സൗകര്യമായി നൽകുമെന്നും ടി.കെ ജയകുമാർ പറഞ്ഞു.
Next Story
Adjust Story Font
16

