Quantcast

കൊയിലാണ്ടിയിൽ ആറാട്ട് എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു

പാക്കത്ത് ശ്രീക്കുട്ടൻ എന്ന കൊമ്പനാണ് ഇടഞ്ഞത്.

MediaOne Logo

Web Desk

  • Published:

    22 Jan 2024 8:21 AM IST

Koyilandy elephant attack
X

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്ര ആറാട്ട് എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. പുലർച്ചെ 12 മണിയോടെ ഇടഞ്ഞ ആനയെ രാവിലെ എട്ട് മണിയോടെയാണ് തളയ്ക്കാനായത്.

ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ ആന തകർത്തു. കണ്ണൂർ, കുന്നംകുളം എന്നിവിടങ്ങളിൽനിന്നുള്ള എലിഫന്റ് സ്‌ക്വാഡും പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

TAGS :

Next Story