കൊയ്യം ജനാർദനനെ കോൺഗ്രസിൽ നിന്നും പുറത്താക്കി
പാർട്ടി അച്ചടക്കം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

കണ്ണൂര്‍: കെപിസിസി അംഗം കൊയ്യം ജനാർദ്ദനനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി അച്ചടക്കം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തളിപ്പറമ്പിൽ വിമത സ്ഥാനാർഥിയായി ജനാർദനൻ പത്രിക സമർപ്പിച്ചിരുന്നു.
സിപിഎം വിമതൻ ടി.കെ ഗോവിന്ദനെ പിന്തുണക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊയ്യം ജനാർദ്ദനൻ പത്രിക സമർപ്പിച്ചത്. ഗോവിന്ദൻ്റെ സ്ഥാനാർഥിത്വം അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കില്ലെന്ന് ടി.കെ ഗോവിന്ദനും വ്യക്തമാക്കിയിരുന്നു.
പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെ തുടർന്നുണ്ടായ മുൻതൂക്കം ടി.കെ ഗോവിന്ദൻ്റെ സ്ഥാനാർഥിത്വത്തിലൂടെ ഇല്ലാതായെന്ന വികാരം യുഡിഎഫ് അണികളിൽ ശക്തമായിരുന്നു.
Next Story
Adjust Story Font
16

