Quantcast

കോഴിക്കോട്ട് സ്ത്രീ ബസിനടിയിൽ കുടുങ്ങി: ഡ്രൈവർ ഇറങ്ങിയോടി, പുറത്തെടുത്തത് മറ്റൊരു ഡ്രൈവർ ബസ് പിന്നോട്ടെടുത്ത ശേഷം

മുക്കം - കോഴിക്കോട് റൂട്ടിൽ ഓടുന്ന 'ഫാന്റസി' ബസ് ആണ് അപകടമുണ്ടാക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-04-10 10:58:27.0

Published:

10 April 2023 10:50 AM GMT

Kozhikkode bus accident
X

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ജംഗ്ഷനിൽ സ്ത്രീ ബസിനടിയിൽ കുടുങ്ങി. റോഡ് മുറിച്ചു കടക്കവേ ആയിരുന്നു അപകടം. മുക്കം - കോഴിക്കോട് റൂട്ടിൽ ഓടുന്ന ഫാന്റസി എന്ന ബസ് ആണ് അപകടമുണ്ടാക്കിയത്.

അപകടം ഉണ്ടായ ഉടൻ ഡ്രൈവർ ഇറങ്ങിയോടി. തുടർന്ന് മറ്റൊരു ഡ്രൈവറെത്തി ബസ് പിന്നോട്ടെടുത്ത ശേഷം സ്ത്രീയെ രക്ഷപെടുത്തുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സ്ത്രീ മെഡിക്കൽ കോളജിൽ ചികിത്സയിൽ ആണ്.


TAGS :

Next Story