സൂപ്പര്‍ ക്രോസ് സംഘാടകര്‍ കരാര്‍ പാലിച്ചില്ല; കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ പുല്‍മൈതാനം നശിച്ച നിലയില്‍
ഡെപ്പോസിറ്റ് തുകയായ 25 ലക്ഷം കൊണ്ട് മൈതാനം പഴയപടിയാക്കാന്‍ കഴിയില്ലെന്നാണ് നിഗമനം

കോഴിക്കോട്: സൂപ്പര്‍ ക്രോസ് ലീഗിന് വിട്ടുനല്‍കിയ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ പുല്‍മൈതാനം മത്സരത്തോടെ പൂര്‍ണമായും നശിച്ചു. സൂപ്പര്‍ ക്രോസ് സംഘാടകര്‍ കരാര്‍ പാലിച്ചില്ലെന്നാണ് പരാതി. 800 ടണ്ണോളം മണ്ണ് നിരത്തിയാണ് ട്രാക്ക് നിര്‍മിച്ചത്. ഡെപ്പോസിറ്റ് തുകയായ 25 ലക്ഷം കൊണ്ട് മൈതാനം പഴയപടിയാക്കാന്‍ കഴിയില്ലെന്നാണ് നിഗമനം.
സൂപ്പര്‍ ക്രോസ് മത്സരങ്ങള്‍ക്കായി ഡിസംബര്‍ 15നാണ് കോര്‍പറേഷന്‍ സ്റ്റേഡിയം വിട്ടുകൊടുത്തത്. അതിന് ശേഷമാണ് 800 ടണ്ണോളം മണ്ണ് നിരത്തി ഗ്രൗണ്ട് ബൈക്ക് റൈസിങ്ങിനായി സജ്ജമാക്കിയത്. ജനുവരി 10ന് തന്നെ ഗ്രൗണ്ട് പഴയപടിയാക്കി കോര്‍പറേഷന് തിരികെ നല്‍കാമെന്നായിരുന്നു സൂപ്പര്‍ ക്രോസ് മത്സരങ്ങളുടെ സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍, മത്സരങ്ങള്‍ കഴിഞ്ഞ് ദിവസങ്ങളായിട്ടും ഗ്രൗണ്ട് പഴയപടിയാക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല.
800 ടണ്ണിന്റെ ഭാരം താങ്ങാനാവാതെ മൈതാനത്തിന്റെ പല ഭാഗങ്ങളിലും താഴ്ന്ന നിലയിലാണുള്ളത്. മൈതാനത്തിന്റെ അവസ്ഥ പരിശോധിക്കുന്നതിനായി കോര്‍പറേഷന്‍ പ്രതിപക്ഷാംഗങ്ങള്‍ ഇന്ന് സ്റ്റേഡിയം സന്ദര്‍ശിക്കും.
Adjust Story Font
16

