Quantcast

കോഴിക്കോട് പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    28 April 2024 9:02 AM IST

Kozhikode auto driver murder
X

കോഴിക്കോട്: വെള്ളയിൽ പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ ഒരാളെ പൊലീസ് ചോദ്യംചെയ്യുന്നുണ്ട്.

റോഡിന്റെ ഒരുഭാഗത്ത് ശ്രീകാന്തിന്റെ ഓട്ടോ നിർത്തിയിട്ടിരുന്നു. മറുഭാഗത്താണ് മൃതദേഹം കിടന്നിരുന്നു. ശരീരത്തിൽ വെട്ടേറ്റ പാടുകളുണ്ട്. ശ്രീകാന്തിന്റെ ഉടമസ്ഥതയിലുള്ള കാർ ഏതാനും ദിവസം മുമ്പ് അജ്ഞാതർ കത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ നടന്ന ഒരു കൊലപാതകക്കേസിൽ പ്രതിയാണ് ശ്രീകാന്ത്.

TAGS :

Next Story