തദ്ദേശ തെരഞ്ഞെടുപ്പ്: കോഴിക്കോട് കോർപറേഷൻ കോൺഗ്രസ് പാനലിനെ വി.എം വിനുവും, പി.എം നിയാസും നയിക്കും
രണ്ടാം ഘട്ടത്തിലെ 15 സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷൻ കോൺഗ്രസ് പാനലിനെ വി.എം വിനുവും, പിഎം നിയാസും നയിക്കും. മേയർ ആരാകുമെന്ന് നേതൃത്വം പിന്നീട് തീരുമാനിക്കുമെന്ന് എംകെ രാഘവൻ എംപി പറഞ്ഞു. മികച്ച സ്ഥാനാർഥികളെ ആണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം ഘട്ടത്തിലെ 15 സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. രണ്ട് ഘട്ടങ്ങളിൽ ആയി 37 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 12 ഡിവിഷൻ സ്ഥാനാർഥികളെ അടുത്ത ഘട്ടത്തിൽ പ്രഖ്യാപിക്കും.കല്ലായി ഡിവിഷനിൽ നിന്നാണ് സംവിധായകൻ വിഎം വിനു മത്സരിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി പി.എം നിയാസ് പാറോപ്പടിയിൽ നിന്ന് ജനവിധി തേടും. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വൈശാഖ് കല്ല്യാട്ട് എരഞ്ഞിക്കൽ മത്സരിക്കും.
മൂന്നാമത് പട്ടിക നാളെ ചേരുന്ന കോർ കമ്മറ്റി യോഗത്തിന് ശേഷം പ്രഖ്യാപിക്കും. നിലവിലെ കോർപറേഷൻ പ്രതിപക്ഷ നേതാവ് കെസി ശോഭിത ഇത് വരെയുള്ള സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചില്ല. കെസി ശോഭിത മത്സരിക്കുമോ എന്നറിയാൻ കാത്തിരിക്കണം എന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺ കുമാർ പറഞ്ഞു.
കോഴിക്കോടിന് കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന സംവിധായകൻ വി.എം വിനു പറഞ്ഞു. രാഷ്ട്രീയ പശ്ചാത്തലമില്ല, പദവിയില്‍ ആഗ്രഹമില്ല.
ഡിസിസി ഓഫീസിൽ അടി നടന്നുവെന്ന് വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് പ്രവീൺ കുമാർ പറഞ്ഞു. അങ്ങനെ ഒരു സംഘർഷം ഉണ്ടായിട്ടില്ല. 24 മണിക്കൂറും പ്രവർത്തിക്കുന്ന സിസിടിവി ഉണ്ട്. ആർക്കും അത് പരിശോധിക്കാം എന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

