കോഴിക്കോട് ഡിസിസിയുടെ ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്ന് കെ. മുരളീധരൻ
കോൺഗ്രസിലെ സംസ്ഥാനത്തെ മുഴുവൻ മുതിർന്ന നേതാക്കളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്

കോഴിക്കോട്: കോഴിക്കോട് ഡിസിസിയുടെ ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്ന് കെ. മുരളീധരൻ. ലീഡർ കെ. കരുണാകരൻ മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിൽ നിന്നാണ് മുരളീധരൻ വിട്ടുനിന്നത് . കോൺഗ്രസിലെ സംസ്ഥാനത്തെ മുഴുവൻ മുതിർന്ന നേതാക്കളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് പരിപാടിയിൽ നിന്ന് വിട്ട് നിന്നതെന്നാണ് മുരളീധരന്റെ വിശദീകരണം. പാർട്ടിയിൽ ഒരു പ്രശ്നവുമില്ല. ദീർഘയാത്ര വേണ്ട എന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നു. രണ്ടുദിവസം കഴിയുമ്പോൾ കോഴിക്കോട് ഡിസിസി സന്ദർശിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.
Updating....
Next Story
Adjust Story Font
16

