Quantcast

'നിങ്ങള് പഠിച്ചോ ഞങ്ങളിവിടെ കളിച്ചോളാം...''; വിദ്യാർഥികളുടെ മക്കൾക്കായി ഡേ കെയർ തുടങ്ങി കോഴിക്കോട് ഗവ. ലോ കോളേജ്

പഠനത്തിന്റെ ഇടവേളകളിൽ കുഞ്ഞുങ്ങളെ താലോലിക്കാനും പാലുകൊടുക്കാനുമെല്ലാം ഇവിടെ സൗകര്യമുണ്ട്

MediaOne Logo

Web Desk

  • Published:

    28 Oct 2022 4:32 AM GMT

നിങ്ങള് പഠിച്ചോ ഞങ്ങളിവിടെ കളിച്ചോളാം...; വിദ്യാർഥികളുടെ മക്കൾക്കായി ഡേ കെയർ തുടങ്ങി കോഴിക്കോട് ഗവ. ലോ കോളേജ്
X

കോഴിക്കോട്: മക്കളെ വീട്ടിലാക്കി പഠിക്കാനെത്തുന്ന അമ്മമാരായ വിദ്യാർഥികൾ ഏറെയാണ്. ക്ലാസിലിരിക്കുമ്പോഴും കുഞ്ഞുങ്ങളെ കുറിച്ച് ഓർത്ത് ഏറെ ടെൻഷനും ഇവർക്കുണ്ടാകും. എന്നാൽ കോഴിക്കോട് ലോകോളജിലെ അമ്മാരായ വിദ്യാർഥികൾക്ക് ഇനി ഈ ടെൻഷൻ വേണ്ട.കാരണം കുട്ടികളെ ക്ലാസ് കഴിയും വരെ നോക്കാനായി ഡേ കെയർ സെന്റർ തുടങ്ങിയിരിക്കുകയാണ് കോളജ്.

രാവിലെ ക്ലാസിനെത്തുമ്പോൾ മക്കളെ ഈ ഡേകെയർ സെന്ററില് എത്താം. പഠനത്തിന്റെ ഇടവേളകളിൽ കുഞ്ഞുങ്ങളെ താലോലിക്കാനും പാലുകൊടുക്കാനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. ക്യാമ്പസിൽ തന്നെ ഡേ കെയർ സെന്റർ തുടങ്ങുന്ന സംസ്ഥാനത്തെ ആദ്യകോളജാണ് ഗവ.ലോകോളേജ്.

വിദ്യാർഥികളുടെയും പിടിഎ ഫണ്ടിന്റെയും ചെറിയ വിഹിതമാണ് ഡേകെയർ സെന്ററിന് വേണ്ടി ചെലവഴിക്കുന്നത്. എൻ.എസി.സി ഓഫീസിനോട് ചേർന്നുള്ള മുറിയാണ് ഡേ കെയർ സെന്ററായി മാറ്റിയിരിക്കുന്നത്. ഇതിൽ കുട്ടികൾക്ക് വേണ്ട കളിപ്പാട്ടങ്ങളും മറ്റുംമുണ്ട്. കുട്ടികളെ നോക്കാൻ ആയയെയും നിയമിച്ചിട്ടുണ്ട്. രാവിലെ 8.30 മുതല്‍ വൈകിട്ട് 4 വരെയാണ് ഡേകെയര്‍ പ്രവര്‍ത്തിക്കുന്നത്.

മൂന്ന് മാസത്തിലേറെയായി തുടങ്ങിയ ഡേ കെയർ സെന്റർ ഏറെ ആശ്വാസമാണെന്ന് വിദ്യാർഥിനികളും പറയുന്നു. പഠനത്തിൽ നന്നായി ശ്രദ്ധിക്കാൻ കഴിയുന്നുണ്ടെന്നും ഇടക്കിടക്ക് കുട്ടികളെ കാണാൻ കഴിയുന്നത് ആശ്വാസം നൽകുന്നുണ്ടെന്നും ഇവർ പറയുന്നു.


TAGS :

Next Story