Quantcast

കോഴിക്കോട് കെ.എസ്.ആർ.ടി.സി കെട്ടിടത്തിന് ബലക്ഷയമില്ലെന്ന് റിപ്പോർട്ട്

MediaOne Logo

Web Desk

  • Published:

    23 Jan 2022 2:22 AM GMT

കോഴിക്കോട് കെ.എസ്.ആർ.ടി.സി കെട്ടിടത്തിന് ബലക്ഷയമില്ലെന്ന് റിപ്പോർട്ട്
X

കോഴിക്കോട് കെ.എസ്.ആർ.ടി.സി കെട്ടിട സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് വിദഗ്ധസമിതി അന്തിമ റിപ്പോർട്ട്. തൂണുകൾ മാത്രം ബലപ്പെടുത്തിയാൽ മതിയെന്നും റിപ്പോർട്ടിലുണ്ട്. ഈ മാസം അവസാനം റിപ്പോര്‍ട്ട് സർക്കാരിന് സമർപ്പിക്കും.

നേരത്തെ, കോഴിക്കോട് നഗരത്തിലെ കെ.എസ്.ആർ.ടി.സി സമുച്ചയത്തെ കുറിച്ച് ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധ സംഘം സർക്കാരിന് സമർപ്പിച്ച പഠന റിപ്പോർട്ടിലാണ് കെട്ടിട നിർമാണത്തിന്‍റെ അപാകതകൾ അക്കമിട്ട് നിരത്തിയത്. ഇതിനെത്തുടർന്നാണ് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഈ സമിതിയാണ് ബലക്ഷയമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.

കോൺക്രീറ്റ് തൂണുകൾക്ക് ആവശ്യത്തിന് കമ്പി ഉപയോഗിച്ചിട്ടില്ല. കെട്ടിടത്തിന്‍റെ പല ഭാഗത്തും വിള്ളലുകള്‍ വീണു. കെട്ടിടത്തില്‍ ചോർച്ചയും ബലക്ഷയവും ഉണ്ട്. സ്ട്രക്ചറർ എഞ്ചിനീയറുടെ വൈദഗ്ധ്യം നിർമാണത്തില്‍ കാണാന്‍ കഴിയുന്നില്ല. അടിയന്തരമായി ബലപ്പെടുത്താതെ ബസ് സ്റ്റാന്‍ഡ് പ്രവർത്തിക്കരുതെന്നാണ് ഐ.ഐ.ടി റിപ്പോർട്ട് പറഞ്ഞത്.

News Summary : Kozhikode KSRTC building not damaged says expert report

TAGS :

Next Story