Quantcast

കുളിക്കാനിറങ്ങവേ ഒഴുക്കിൽപ്പെട്ടു; കോഴിക്കോട്ട് യുവാവിന്റെ മൃതദേഹം കണ്ടെത്തി

20 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-07-25 12:38:27.0

Published:

25 July 2023 5:52 PM IST

Kozhikode man drowned to death
X

കോഴിക്കോട്: കോഴിക്കോട് ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബാലുശ്ശേരിയിലെ ഉണ്ണൂൽമൽക്കണ്ടി അബ്ദുൽ നസീറിന്റെ മകൻ മിഥിലാജ് (20)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ബാലുശ്ശേരിയിലെ കോട്ടനടപ്പുഴ ആറാഴയ്ക്കൽ ഭാഗത്ത് ഇന്നലെ വൈകിട്ടായിരുന്നു അപകടം. ഈ സമയം പുഴയിൽ ശക്തമായ ഒഴുക്കും നല്ല ജലനിരപ്പുമുണ്ടായിരുന്നു. എന്നാലിത് വകവയ്ക്കാതെ മിഥിലാജും സുഹൃത്തുക്കളും കുളിക്കാനിറങ്ങുകയും മിഥിലാജ് ഒഴുക്കിൽപ്പെടുകയും ചെയ്തു. തൊട്ടുപിന്നാലെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തെരച്ചിലാരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. 20 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ ഇന്ന് വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഐടിഐ വിദ്യാർഥിയാണ് മിഥിലാജ്.

TAGS :

Next Story