Quantcast

കോഴിക്കോട് മെഡിക്കൽ കോളജിലെ പീഡനം; പ്രതിയെ വിട്ടുകിട്ടാൻ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും

പ്രതി ശശീന്ദ്രനെ രക്ഷപ്പെടുത്താൻ പീഡനത്തിനിരയായ യുവതിയെ ഭീഷണിപ്പെടുത്തി മൊഴി മാറ്റാൻ ശ്രമിച്ച അഞ്ചുപേരെ ഇതുവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.

MediaOne Logo

Web Desk

  • Published:

    28 March 2023 10:06 AM IST

Medical college rape case
X

Shasheendran

കോഴിക്കോട്: മെഡിക്കൽ കോളജിലെ പീഡനക്കേസിൽ പ്രതിയെ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. പ്രതി ശശീന്ദ്രനെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം. കുന്ദമംഗലം കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകുക.

ശശീന്ദ്രനെ രക്ഷപ്പെടുത്താൻ പീഡനത്തിനിരയായ യുവതിയെ ഭീഷണിപ്പെടുത്തി മൊഴി മാറ്റാൻ ശ്രമിച്ച അഞ്ചുപേരെ ഇതുവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. യുവതിക്ക് അനുകൂലമായി മൊഴി നൽകിയതിന് എൻ.ജി.ഒ യൂണിയൻ നേതാവ് ഭീഷണിപ്പെടുത്തിയെന്ന നഴ്‌സിങ് ഓഫീസറുടെ പരാതിയിൽ ഇന്ന് അന്വേഷണ റിപ്പോർട്ട് നൽകും.

നഴ്‌സിങ് ഓഫീസറുടെ പരാതി ഗൗരവമായി പരിഗണിക്കാനും ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ആശുപത്രി അധികൃതർ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചത്. നഴ്‌സിങ് ഓഫീസറുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. ഇന്ന് നഴ്‌സിങ് ഓഫീസർ പൊലീസിൽ നേരിട്ട് പരാതി നൽകാനും സാധ്യതയുണ്ട്.


TAGS :

Next Story