Quantcast

കോഴിക്കോട് സമരാനുകൂലികൾ സ്കൂൾ അടപ്പിച്ചു; ക്ലാസിൽ കയറിയ അധ്യാപകരെ പുറത്താക്കി

സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു

MediaOne Logo

Web Desk

  • Updated:

    2026-02-12 07:11:42.0

Published:

12 Feb 2026 12:33 PM IST

കോഴിക്കോട് സമരാനുകൂലികൾ സ്കൂൾ അടപ്പിച്ചു; ക്ലാസിൽ കയറിയ അധ്യാപകരെ പുറത്താക്കി
X

കോഴിക്കോട്: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനംചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദിന് സമാനം. കോഴിക്കോട് പുതിയങ്ങാടിയിൽ സമരാനുകൂലികൾ സ്കൂൾ അടപ്പിച്ചു.

പുതിയങ്ങാടി ജിഎംയുപി സ്കൂളാണ് അടപ്പിച്ചത്. ക്ലാസിൽ കയറിയ അധ്യാപകരെ പുറത്താക്കി. പ്രതിഷേധവുമായി അധ്യാപകർ രം​ഗത്തെത്തി. ഏകദേശം 13ഓളം അധ്യാപകർ ജോലിക്കെത്തിയിരുന്നു. സമരക്കാര്‍ ഇവരെ തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. അധ്യാപകർ ഗേറ്റിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.

അതേസമയം, വയനാട് കൽപ്പറ്റയിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പാലക്കാട് പട്ടാമ്പിയിലും സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ഈരാറ്റുപേട്ടയില്‍ പണിമുടക്ക് ദിനത്തിലും തുറന്ന് പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ അടപ്പിച്ചു. കല്‍പ്പറ്റയില്‍ സമരക്കാര്‍ ബാങ്ക് അടപ്പിച്ചു. നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തില്‍ ജോലിക്കെത്തിയ രണ്ട് തൊഴിലാളികളെ സമരക്കാര്‍ ആക്രമിച്ചു. എറണാകുളം പെരുമ്പാവൂരിൽ ബാങ്ക് അടപ്പിച്ചു.

TAGS :

Next Story