താമരശ്ശേരി ഷിബില വധക്കേസ്; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്

കോഴിക്കോട്: താമരശ്ശേരി ഷിബില വധക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 600 പേജുള്ള കുറ്റപത്രത്തിൽ 76 രേഖകളും 52 സാക്ഷികളുമാണുള്ളത്. ഷിബിലയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് യാസിറാണ് കേസിലെ പ്രതി. താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത് .
മാർച്ച് 19നാണ് കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ലഹരിക്കടിമയായ പുതുപ്പാടി സ്വദേശി യാസിര്‍ ഭാര്യ ഷിബിലയെ വെട്ടി ക്കൊലപ്പെടുത്തിയത്. ഷിബിലയുടെ മാതാപിതാക്കളെയും യാസിർ ആക്രമിച്ചു. ആക്രമണത്തിൽ ഭാര്യാ പിതാവ് അബ്ദുറഹ്മാനും മാതാവ് ഹസീനയ്ക്കും പരിക്കേറ്റിരുന്നു. ആക്രമണത്തിന് പിന്നിൽ കുടുംബവഴക്കാണെന്നും യാസിർ ലഹരിക്കടിമയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.
യാസിറിനെതിരെ ഷിബിലെ ഫെബ്രുവരി 28ന് താമരശ്ശേരി പൊലീസില്‍ പരാതി നൽകിയിരുന്നു. യാസിർ നിരന്തരം അക്രമിക്കുന്നതായും ചെലവിന് പണം തരുന്നില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. യാസിർ സ്ഥിരമായ ലഹരി ഉപയോഗിക്കുന്നയാളാണെന്നും ഷിബില പറഞ്ഞിരുന്നു. നാല് വർഷം മുമ്പ് പ്രണയ വിവാഹമായിരുന്നു ഇവരുടേത്.
Adjust Story Font
16

