Quantcast

കോഴിക്കോട്: യുഡിഎഫിന്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടില്ല

ഹൈക്കോടതിയെ സമീപിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ

MediaOne Logo

Web Desk

  • Updated:

    2025-11-18 01:04:49.0

Published:

17 Nov 2025 8:12 PM IST

കോഴിക്കോട്: യുഡിഎഫിന്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടില്ല
X

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫിന്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടില്ല. മലാപറമ്പ് വാർഡിലെ വോട്ടറായ വിനുവിന്റെ വീട്ടിലെ ആരുടെ പേരും വോട്ടേഴ്‌സ് ലിസ്റ്റില്ല. മേയർ സ്ഥാനാർഥിക്ക് വോട്ടില്ലാതായതോടെ വലിയ പ്രതിസന്ധിയാണ് കോൺഗ്രസിന് ഉണ്ടായിരിക്കുന്നത്.

വി.എം വിനുവിനെ കല്ലായി ഡിവിഷനിൽ നിന്ന് മത്സരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരുന്നത്. പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, നാമനിർദേശ പത്രിക സർപ്പിക്കുന്നതിനായി ക്രമനമ്പർ നോക്കിയപ്പോഴാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ല എന്നത് ശ്രദ്ധയിൽപ്പെട്ടത്. മുമ്പ് വോട്ട് ചെയ്ത വിനുവിന്റെ വോട്ട് എങ്ങനെ പോയി എന്നാണ് കോൺഗ്രസ് നേതൃത്വം പരിശോധിക്കുന്നത്.

വി.എം വിനുവിന്റെ വോട്ട് വോട്ടർപട്ടികയിൽ ഇല്ലാതായ സംഭവത്തിൽ നാളെ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞു. ജനാധിപത്യ രാജ്യത്ത് എന്റെ വോട്ട് നിഷേധിക്കാൻ ആർക്കാണ് അവകാശമെന്ന് വി.എം വിനു ചോദിച്ചു. എത്രയോ വർഷങ്ങളായി വോട്ട് ചെയ്യുന്നു, ഓരോ തെരഞ്ഞെടുപ്പിനും വോട്ട് ഉണ്ടോ എന്ന് പരിശോധിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story