Quantcast

മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് നൗഷാദ് അലി എംഎൽഎ

ഫാസിസം ജെസിബിയുടെ രൂപത്തിൽ ഉന്മാദം ചവിട്ടുമ്പോൾ രക്തം വാർന്നൊലിക്കുന്നത് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഒരു രാഷ്ട്ര സംസ്കൃതിക്കാണെന്ന് എംഎൽഎ പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    28 Sept 2026 2:17 PM IST

മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് നൗഷാദ് അലി എംഎൽഎ
X

ബിജെപി ഭരിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ പ്രധാന കാര്യപരിപാടി മുസ്‌ലിം പള്ളികളും ദർഗകളും ബുൾഡോസർ ഉപയോഗിച്ച് തകർക്കുക എന്നതായി മാറിയിരിക്കുകയാണെന്ന് കെ.പി നൗഷാദ് അലി എംഎൽഎ ആരോപിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃക മന്ദിരങ്ങൾ തകർക്കുകയും വികലമാക്കുകയും ചെയ്യുന്ന നടപടികളാണ് അവിടെ തുടർച്ചയായി നടക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഉജ്ജയിനിലെ ഷാഹി മസ്ജിദെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു കെ.പി നൗഷാദ് അലി എംഎൽഎയുടെ പ്രതികരണം.

ഫാസിസം ജെസിബിയുടെ രൂപത്തിൽ ഉന്മാദം ചവിട്ടുമ്പോൾ രക്തം വാർന്നൊലിക്കുന്നത് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഒരു രാഷ്ട്ര സംസ്കൃതിക്കാണെന്ന് അദ്ദേഹം പ്രതികരിച്ചു. മുസ്‌ലിം പള്ളികളും ഭവനങ്ങളും ഇടിച്ചുനിരത്തി അധികാരക്കസേര തീർക്കുന്നവർക്കെതിരെ മൗനം പാലിക്കുന്നത് ജനാധിപത്യത്തോടുള്ള വലിയ പാതകമാണ്. ഭരണകൂട അനീതികൾക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ രാഷ്ട്ര മനസാക്ഷി ഉണരേണ്ടതുണ്ടെന്നും ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് രാഷ്‌ട്ര മനസാക്ഷി ഉണരുകയെന്നും കെ.പി. നൗഷാദ് അലി ചോദിച്ചു.

കെ.പി നൗഷാദ് അലി എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം…

TAGS :

Next Story