'അയ്യപ്പ സംഗമം കേമമാക്കാൻ മദ്യവും കോഴിക്കാലുമുണ്ടോ?'; അധിക്ഷേപ പരാമര്‍ശവുമായി കെ.പി ശശികല
പമ്പ ഗസ്റ്റ് ഹൗസ് അവിടെ ഉള്ളപ്പോൾ ഈ ഓഫീസ് ഇങ്ങനെ തരംമാറ്റാൻ ആരാണ് അനുവാദം കൊടുത്തത് ?

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പമ്പയില്‍ നടത്താനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല. സംഗമം കേമമാക്കാൻ മദ്യവും കോഴിക്കാലും പെണ്ണും ഉണ്ടോ എന്നും സംഗമത്തിനായി പമ്പയില്‍ എത്തുന്ന മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കായി പമ്പയിലെ ശബരിമല മരാമത്ത് ഓഫീസില്‍ മണിയറ ഒരുക്കിയിരിക്കുന്നതായും ശശികല ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇത് പമ്പയിലുള്ള ശബരിമല #ബോർഡ് മരാമത്ത് ഓഫീസ്.
കഴിഞ്ഞ ഒരാഴ്ചയിലധികമായി ഈ ഓഫീസിൽ ഒരു പണിയും നടക്കുന്നില്ല. പകരം അവിടെ മുഖ്യമന്ത്രിയടക്കമുള്ളവർക്കായി 'മണിയറ ഒരുക്കിയിരിക്കുന്നു. കട്ടിലുകൾ കൊണ്ടുവന്ന് നിറച്ചിരിക്കുന്നു. പമ്പ ഗസ്റ്റ് ഹൗസ് അവിടെ ഉള്ളപ്പോൾ ഈ ഓഫീസ് ഇങ്ങനെ തരംമാറ്റാൻ ആരാണ് അനുവാദം കൊടുത്തത് ? ഒരു സംഗമത്തിനു വന്നവർ പന്തലിൽ സംഗമിച്ചങ്ങ് പോയാൽ പോരെ എന്തിനാണ് മണിയറ ? അതോ സംഗമം കേമമാക്കാൻ മദ്യവും കോഴിക്കാലും ഒപ്പം പെണ്ണും എല്ലാമുണ്ടോ?
സെപ്തംബർ 20നാണ് അയ്യപ്പസംഗമം നടക്കുക.ആഗോള അയ്യപ്പഭക്തരെ ഒരു വേദിയിൽ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സംഗമത്തിൽ 3000 പ്രതിനിധികൾ പങ്കെടുക്കും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്യും. തുടർന്ന് സമീപനരേഖ അവതരിപ്പിക്കൽ. മൂന്ന് വേദികളിലായാണ് ചർച്ച.
Adjust Story Font
16

