Quantcast

'ജഷീർ അർഹനാണ്... ആഗ്രഹിച്ചതിനു വേണ്ടി പൊരുതാൻ അയാൾക്കവകാശമുണ്ട് '; വിമത സ്ഥാനാർഥി ജഷീർ പള്ളിവയലിനെ പിന്തുണച്ച് കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി നൗഷാദലി

'അയാളെ സൈബർ സദാചാര വിചാരണ നടത്തുന്നവർ ഒരു പൊടിക്ക് അടങ്ങണം'

MediaOne Logo

Web Desk

  • Updated:

    2025-11-21 15:07:59.0

Published:

21 Nov 2025 8:17 PM IST

ജഷീർ അർഹനാണ്... ആഗ്രഹിച്ചതിനു വേണ്ടി പൊരുതാൻ അയാൾക്കവകാശമുണ്ട് ; വിമത സ്ഥാനാർഥി ജഷീർ പള്ളിവയലിനെ പിന്തുണച്ച് കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി നൗഷാദലി
X

കോഴിക്കോട്: വയനാട് ജില്ലാ പഞ്ചായത്തിലേക്ക് വിമത സ്ഥാനാർഥിയായി പത്രിക നല്കിയ യൂത്ത് കോണ്ഗ്രസ് നേതാവ് ജഷീർ പള്ളിവയലിനെ പിന്തുണച്ച് കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി നൗഷാദലി. ജഷീർ അർഹനാണ്... ആഗ്രഹിച്ചതിനു വേണ്ടി പൊരുതാൻ അയാൾക്കവകാശമുണ്ട്. അയാളെ സൈബർ സദാചാര വിചാരണ നടത്തുന്നവർ ഒരു പൊടിക്ക് അടങ്ങണമെന്നും കെ പി നൗഷാദലി ഫേസ്ബുക്ക് കുറിപ്പിലെഴുതി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ജഷീർ അർഹനാണ്. ആഗ്രഹിച്ചതിനു വേണ്ടി പൊരുതാൻ അയാൾക്കവകാശമുണ്ട്. എല്ലാ ന്യായങ്ങളും എപ്പോഴും നടക്കണമെന്നില്ല. സ്ഥാനാർത്ഥിത്വം കിട്ടിയില്ലെങ്കിൽ അയാൾ പത്രിക പിൻവലിച്ചോളും.

അയാളെ സൈബർ സദാചാര വിചാരണ നടത്തുന്നവർ ഒരു പൊടിക്ക് അടങ്ങണം

TAGS :

Next Story