Quantcast

കെപിസിസി ഭാരവാഹി പട്ടിക; പത്തനംതിട്ടയിൽ നിന്നും വീണ്ടും പരാതി

മുൻ കെപിസിസി നിർവാഹക സമിതി അംഗം അഡ്വ . കെ ജയവർമ്മയാണ് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയത്.

MediaOne Logo

Web Desk

  • Published:

    15 Sept 2022 12:54 PM IST

കെപിസിസി ഭാരവാഹി പട്ടിക; പത്തനംതിട്ടയിൽ നിന്നും വീണ്ടും പരാതി
X

പത്തനംതിട്ട: കെപിസിസി ഭാരവാഹി പട്ടികയിൽ പത്തനംതിട്ടയിൽ നിന്ന് വീണ്ടും പരാതി. മുൻ കെപിസിസി നിർവാഹക സമിതി അംഗം അഡ്വ . കെ ജയവർമ്മയാണ് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയത്.

ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രവർത്തന മികവും പാരമ്പര്യവും മാനദണ്ഡമായി കണക്കാക്കുന്നില്ല. ജില്ലയിലെ പട്ടികയുമായി ബന്ധപ്പെട്ട് സാധുദായിക ധാരണകൾ പാലിച്ചില്ല. നേതൃത്വത്തിന് കൈമാറിയ പട്ടിക സംബന്ധിച്ച് ഗുരുതരമായ പരാതിയും വീഴ്ചയും നിലനിൽക്കുന്നു. റാന്നി നിയോജകമണ്ഡലത്തിലെ രണ്ട് ബ്ലോക്കുകളില് നിന്നും പട്ടികയിൽ ആരും ഇടപിടിച്ചിട്ടില്ലെന്നും ജയവർമ്മയുടെ പരാതിയിൽ പറയുന്നു.

TAGS :

Next Story