രാഹുലിനെതിരെ കടുത്ത നടപടിക്ക് മടിച്ച് കെപിസിസി; വൈകാൻ കാരണമെന്തെന്ന ചോദ്യത്തിനും മറുപടിയില്ല
ഉചിതമായ സമയത്ത് തീരുമാനമെന്ന് പറഞ്ഞൊഴിഞ്ഞ് കെപിസിസി പ്രസിഡന്‍റ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിക്ക് മടിച്ച് കെപിസിസി. നടപടി വൈകാൻ കാരണമെന്തെന്ന ചോദ്യത്തിനും നേതൃത്വത്തിന് കൃത്യമായ മറുപടിയില്ല. ഉചിതമായ സമയത്ത് തീരുമാനമെന്ന് പറഞ്ഞൊഴിഞ്ഞ് കെപിസിസി പ്രസിഡന്‍റ്. നടപടി സസ്പെൻഷനിൽ മാത്രം ഒതുങ്ങില്ലെന്ന് പിസി വിഷ്ണുനാഥ് പറഞ്ഞു.
തുടർനടപടികൾ ദേശീയ നേതൃത്വത്തോട് ആലോചിക്കണം എന്നായിരുന്നു കെപിസിസി പ്രസിഡന്‍റിന്‍റെ നിലപാട്. രാഹുലിനെ പുറത്താക്കണമെന്ന് ഇന്നലെ തന്നെ കോൺഗ്രസ് ദേശീയ നേതൃത്വം കെപിസിസി ക്ക് നിർദേശം നൽകിയിരുന്നതായാണ് വിവരം. കേരള നേതാക്കൾക്കിടയിൽ ഇക്കാര്യത്തിൽ ധാരണ ആവുകയും ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം ചില നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത നിലപാടാണ് പുറത്താക്കൽ നടപടി വൈകിപ്പിക്കാൻ കാരണമെന്നാണ് വിവരം. മുൻകൂർ ജാമ്യ ഹരജിയിൽ തീരുമാനമാകും വരെ കടുത്ത നടപടിയിലേക്ക് പോകരുതെന്നായിരുന്നു ഇവരുടെ ആവശ്യം.
തള്ളിയാൽ സ്വാഭാവികമായും രാഹുലിനെതിരെ കടുത്ത നടപടിയെടുക്കാൻ നേതൃത്വം നിർബന്ധിതരാകും. കെപിസിസി പ്രസിഡന്‍റിന്‍റെ നിലപാട് മാറ്റത്തിനെതിരെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തന്നെ അതൃപ്തി അറിയിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ രാഹുൽ വിഷയം പ്രധാന ചർച്ചയായി നിൽക്കുന്നതിൽ യുഡിഎഫിലെ ഘടകകക്ഷികൾക്കും നീരസമുണ്ട്.
Adjust Story Font
16

