Quantcast

കെ.പി.സി.സി പുനഃസംഘടന; അടുത്ത ഘട്ടം വെല്ലുവിളി നിറഞ്ഞത്

എല്ലാ ചർച്ചകളും ശുഭകരമാണെന്ന് പറഞ്ഞ് തയ്യാറാക്കിയ ഡി.സി.സി അധ്യക്ഷൻമാരുടെ പട്ടിക പുറത്തു വന്നപ്പോഴുണ്ടായ പൊട്ടിത്തെറികൾ അടക്കി നിർത്തിയ ശേഷമാണ് അടുത്ത പട്ടികക്കായി കോൺഗ്രസ് ഒന്നിച്ചിരിക്കുക

MediaOne Logo

Web Desk

  • Updated:

    2021-09-07 01:59:32.0

Published:

7 Sep 2021 1:42 AM GMT

കെ.പി.സി.സി പുനഃസംഘടന; അടുത്ത ഘട്ടം വെല്ലുവിളി നിറഞ്ഞത്
X

കലാപത്തിന് അറുതി വരുത്തിയെങ്കിലും കോൺഗ്രസ് പുനഃസംഘടനയുടെ അടുത്ത ഘട്ടം മറികടക്കാനുള്ള ഫോർമുല തേടലാണ് ഇനിയുള്ള വെല്ലുവിളി. കെ.പി.സി.സിയുടെ ഭരവാഹികളുടെ എണ്ണം കുറക്കാനുള്ള തീരുമാനം നടപ്പിലാക്കാനും മുതിർന്ന നേതാക്കളുടെ ആവശ്യങ്ങളെ എങ്ങനെ പരിഹരിക്കും തുടങ്ങിയ കാര്യങ്ങളിൽ പരിക്കില്ലാതെ കടന്നു പോകാൻ കാര്യമായ വിയർപ്പൊഴുക്കേണ്ടി വരും.

എല്ലാ ചർച്ചകളും ശുഭകരമാണെന്ന് പറഞ്ഞ് തയ്യാറാക്കിയ ഡി.സി.സി അധ്യക്ഷൻമാരുടെ പട്ടിക പുറത്തു വന്നപ്പോഴുണ്ടായ പൊട്ടിത്തെറികൾ അടക്കി നിർത്തിയ ശേഷമാണ് അടുത്ത പട്ടികക്കായി കോൺഗ്രസ് ഒന്നിച്ചിരിക്കുക. ഉണ്ടായ അകൽച്ച അടുപ്പമാക്കാൻ കഴിഞ്ഞ ആത്മ വിശ്വാസത്തിലാണ് കെ.പി.സിസിക്ക് ഭാരവാഹികളെ നിശ്ചയിക്കാനാണ് ഒരുങ്ങുന്നത്. ജംബോ കമ്മിറ്റിയിൽ നിന്ന് അൻപതിലേക്ക് ചുരുക്കാൻ തീരുമാനിച്ചുവെങ്കിലും പിണങ്ങിയവരെ ഇണക്കിയെടുക്കാൻ പോലും ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലെ വിട്ടുവീഴ്ച ചെയ്യരുതെന്നാണ് നേതൃതല തീരുമാനം. എന്നാൽ അപസ്വരമില്ലാതെയുള്ള ചെറിയ കമ്മിറ്റിയെന്ന കടമ്പ കടക്കാൻ അത്രവേഗം കഴിയുമോ എന്നതാണ് പ്രശ്നം. ഡി.സി.സി അധ്യക്ഷപ്പട്ടികയെ തുടർന്ന് അസംതൃപ്തരുടെ പട്ടികയിൽ ഇടം പിടിച്ചവർ പുനഃസംഘടനയിൽ കയറിപ്പറ്റാൻ ശ്രമിച്ചാൽ പ്രവർത്തന മികവ് മാനദണ്ഡമെന്ന വാളെടുക്കും. അപ്പോഴും അച്ചടക്കമെന്ന രേഖ ആരെങ്കിലും മറികടക്കാതിരിക്കാനുള്ള ശ്രദ്ധ ഗ്രൂപ്പ് നേതാക്കൾക്ക് നൽകിയാവും ചർച്ച പുരോഗമിക്കുക.

ഇതിനിടയിൽ യു.ഡി.എഫിലുണ്ടായ ഭിന്നസ്വരത്തെ പറഞ്ഞൊതുക്കിയെങ്കിലും ഘടക കക്ഷികൾക്ക് നൽകിയ ഉറപ്പിനനുസരിച്ച് മുന്നോട്ട് പോകുകയും വേണം. താഴേത്തട്ടിലേക്ക് മുന്നണി സംവിധാനം വ്യാപിപ്പിക്കുമ്പോൾ പാർട്ടിയുടെ വലിപ്പ ചെറുപ്പങ്ങൾ മാനദണ്ഡമാക്കും. അപ്പോഴും അപ സ്വരങ്ങളെ അടക്കി നിർത്തുക എന്ന ശ്രമകരമായ ദൗത്യവും വെല്ലുവിളിയാകും.



TAGS :

Next Story