Quantcast

കോവിഡ് വിവരങ്ങളുടെ ചുമരാണ് കൃഷ്ണപ്രസാദിന്റെ എഫ് ബി പേജ്‍

ഒരോ ദിവസത്തെയും കോവിഡിന്‍റെ പുതിയ വിവരങ്ങൾ എൻ.സി കൃഷ്ണ പ്രസാദിന്‍റെ വാട്സ് ആപ്പ് സ്റ്റാറ്റസുകളാകും

MediaOne Logo

Web Desk

  • Published:

    17 July 2021 2:10 AM GMT

കോവിഡ് വിവരങ്ങളുടെ ചുമരാണ് കൃഷ്ണപ്രസാദിന്റെ എഫ് ബി പേജ്‍
X

കോവിഡ് വിവരങ്ങൾ മുഴുവൻ ഒരു കുടകീഴിൽ എത്തിക്കുകയാണ് ആരോഗ്യ വകുപ്പിലെ കൃഷ്ണപ്രസാദ് എന്ന ഉദ്യോഗസ്ഥൻ. ഒന്നാം തരംഗം തുടങ്ങിയത് മുതൽ ഇന്ന് വരെയുള്ള എല്ലാ വിവരങ്ങളും കൃഷ്ണപ്രസാദിന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ലഭിക്കും.

കോവിഡ് വൈറസ് ഇത്രയൊന്നും വ്യാപകമല്ലാത്ത 2020 ഏപ്രിലിലാണ് ആദ്യമായി കോവിഡ് വിവരങ്ങൾ കൃഷ്ണപ്രസാദ് തന്‍റെ ഫെയ്സ്ബുക്കിൽ കുറിച്ചത്. ആദ്യം കേരളത്തിലെ രോഗികളുടെ എണ്ണത്തിൽ നിന്ന് തുടങ്ങി. ഇപ്പോഴത് ലോകത്തെ കോവിഡിന്‍റെ സാഹചര്യം മനസിലാക്കുന്നതിനുള്ള റഫറൻസായി മാറികഴിഞ്ഞു. കോവിഡ് വാക്സിൻ വിതരണം, കോവിഡ് മരണo പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ തുടങ്ങി എല്ലാ വിവരങ്ങളും പ്രത്യേകമായി തയ്യറാക്കിയിട്ടുണ്ട്.

ഒരോ ദിവസത്തെയും കോവിഡിന്‍റെ പുതിയ വിവരങ്ങൾ എൻ.സി കൃഷ്ണ പ്രസാദിന്‍റെ വാട്സ് ആപ്പ് സ്റ്റാറ്റസുകളാകും. രാജ്യത്തെ ഓരോ സംസ്ഥാനങ്ങളുടെയും താമതമ്യ ചാർട്ടും ലഭ്യമാണ്. പാലക്കാട് ജില്ലയിലെ വാക്സിൻ വിതരണ കേന്ദ്രങ്ങൾ, കോവിഡ് പരിശോധന കേന്ദ്രങ്ങൾ എന്നിവയുടെ വിവരങ്ങളും ഒരോ ദിവസവും അപ്ഡേറ്റ് ചെയ്യും. ആരോഗ്യ വകുപ്പിലെ ജോലി തിരക്കിനിടയിലാണ് പൊതുജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന വിവരങ്ങളെല്ലാം കൃഷ്ണപ്രസാദ് വിരതുമ്പിലെത്തിക്കുന്നത്.

TAGS :

Next Story