Quantcast

എല്ലായിടത്തും യൂത്ത് കോണ്‍ഗ്രസിന്‍റെ നിലപാട് മതനിരപേക്ഷതയാണ്; പാലായില്‍ മാത്രം പ്രത്യേക നിലപാടില്ല- ദീപിക ദിനപത്രത്തിനെതിരേ കെ.എസ്. ശബരീനാഥ്

പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തോട് എതിർപ്പു രേഖപ്പെടുത്തിയതിൽ കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിനെയും അതിൽ വിമർശിക്കുന്നുണ്ട്. വിമർശനത്തിൽ തെറ്റില്ല, അതിന്റെ ശരിതെറ്റുകൾ ജനം വിലയിരുത്തും.

MediaOne Logo

Web Desk

  • Updated:

    2021-09-12 09:36:34.0

Published:

12 Sep 2021 9:26 AM GMT

എല്ലായിടത്തും യൂത്ത് കോണ്‍ഗ്രസിന്‍റെ നിലപാട് മതനിരപേക്ഷതയാണ്; പാലായില്‍ മാത്രം പ്രത്യേക നിലപാടില്ല- ദീപിക ദിനപത്രത്തിനെതിരേ കെ.എസ്. ശബരീനാഥ്
X

തന്നെ നൂലിൽ കെട്ടിയിറക്കിയ നേതാവെന്ന് വിളിച്ച ദീപിക ദിനപത്രത്തിനെതിരേ യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥ്. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് പരാമർശത്തെ പിന്തുണച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമർശിച്ചതാണ് ശബരീനാഥിനെതിരേ ദീപിക ദിനപത്രം തിരിയാൻ കാരണം.

''പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തോട് എതിർപ്പു രേഖപ്പെടുത്തിയതിൽ കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിനെയും അതിൽ വിമർശിക്കുന്നുണ്ട്. വിമർശനത്തിൽ തെറ്റില്ല, അതിന്റെ ശരിതെറ്റുകൾ ജനം വിലയിരുത്തും'' ശബരീനാഥ് പറഞ്ഞു.

''പത്രത്തിന്റെ അറിവിലേക്കായി പറയുന്നു - യൂത്ത് കോൺഗ്രസ് എന്ന സംഘടനയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയും ഉള്ളത്. അല്ലാതെ മീനച്ചിലാർ ഒഴുകുന്ന താലൂക്കുകൾക്ക് മാത്രമായി യൂത്ത് കോൺഗ്രസിന് ഒരു പ്രത്യേക നിലപാടില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഇന്നത്തെ ദീപികയുടെ മുഖപ്രസംഗ പേജിൽ " ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ" എന്ന ലേഖനം വായിച്ചു. പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തോട് എതിർപ്പു രേഖപ്പെടുത്തിയതിൽ കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിനെയും അതിൽ വിമർശിക്കുന്നുണ്ട്. വിമർശനത്തിൽ തെറ്റില്ല, അതിന്റെ ശരിതെറ്റുകൾ ജനം വിലയിരുത്തും.

ദീപികയിലെ വരികൾ ഇതാണ് - "........ കല്ലറങ്ങാട്ട് പിതാവ് പറഞ്ഞതാണ് സത്യം എന്ന് പറഞ്ഞ യൂത്ത് കോൺഗ്രസുകാരെ വിമർശിക്കുവാൻ ശബരീനാഥൻ അടക്കമുള്ള നേതാക്കൾ വല്ലാത്ത തിടുക്കം കാട്ടി. പാലായിലെ യൂത്ത് കോൺഗ്രസുകാരെ ശബരീനാഥൻ അറിയണമെന്നില്ല. നൂലിൽ കെട്ടി ഇറക്കപ്പെട്ടവനാണല്ലോ"

പത്രത്തിന്റെ അറിവിലേക്കായി പറയുന്നു - യൂത്ത് കോൺഗ്രസ് എന്ന സംഘടനയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയും ഉള്ളത്. അല്ലാതെ മീനച്ചിലാർ ഒഴുകുന്ന താലൂക്കുകൾക്ക് മാത്രമായി യൂത്ത് കോൺഗ്രസിന് ഒരു പ്രത്യേക നിലപാടില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

TAGS :

Next Story