Quantcast

കുടിശ്ശിക രണ്ടര കോടി; ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചു

ഈ മാസം 28ന് ഇന്ത്യ - ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരം നടക്കാനിരിക്കെയാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-09-17 08:39:07.0

Published:

17 Sept 2022 11:18 AM IST

കുടിശ്ശിക രണ്ടര കോടി; ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചു
X

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. രണ്ടരക്കോടി രൂപ കുടിശ്ശിക ഉള്ളതിനാലാണ് വൈദ്യുതി വിച്ഛേദിച്ചത്. ഈ മാസം 28ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരം നടക്കാനിരിക്കെയാണ് നടപടി. നാല് ദിവസമായി സ്‌റ്റേഡിയത്തിൽ വൈദ്യുതിയില്ല.

അതേസമയം, വാട്ടർ അതോറിറ്റിയും കണക്ഷൻ റദ്ദാക്കുമെന്ന് അറിയിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ കെ വർഗീസ് അറിയിച്ചു. ജനറേറ്ററിലാണ് സ്‌റ്റേഡിയത്തിന്റെ ഇപ്പോഴത്തെ പ്രവർത്തനമെന്നും 2.85 കോടി രൂപ കോർപ്പറേഷന് കുടിശ്ശികയുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. കെ.എസ്.ഇ.ബിക്ക് 2.36 കോടി നൽകാനുണ്ടെന്നും പറഞ്ഞു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ.സി.എ സംസ്ഥാന സർക്കാരിനെ സമീപിച്ചിട്ടുണ്ട്. കായികമന്ത്രിയുമായും സംസാരിച്ചു.



KSEB has disconnected the power supply at Greenfield Stadium

TAGS :

Next Story