Quantcast

'ആദ്യം130 കോടി ഇങ്ങോട്ട് താ'- വൈദ്യുതി ബിൽ കുടിശ്ശികയുടെ പേരിൽ കെ.എസ്.ഇ.ബി-പൊലീസ് തർക്കം മുറുകുന്നു

പൊലീസ് ആവശ്യപ്പെട്ടത് അധിക തുകയാണെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം

MediaOne Logo

Web Desk

  • Updated:

    2023-05-16 10:31:01.0

Published:

16 May 2023 8:55 AM GMT

kseb, police, news
X

തിരുവനന്തപുരം: വൈദ്യുതി ബിൽ കുടിശ്ശികയുടെ പേരിൽ കെഎസ്ഇബി-പൊലീസ് തർക്കം മുറുകുന്നു. കുടിശ്ശിക അടക്കാത്തതിന് പൊലീസിന് നേരത്തെ കെഎസ്ഇബി ജപ്തി നോട്ടീസ് അയച്ചിരുന്നു. എന്നാൽ സുരക്ഷ നൽകിയ വകയിൽ 130 കോടി രൂപ തിരികെ ലഭിക്കാനുണ്ടെന്ന മറുപടിക്കത്താണ് കെഎസ്ഇബിക്ക് പൊലീസ് നൽകിയത്. പൊലീസിന്റെ ഈ കണക്ക് തെറ്റാണെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

വൈദ്യുതി ബില്ല് അടച്ചില്ലെങ്കിൽ ജപ്തി ചെയ്യുമെന്ന കെഎസ്ഇബിയുടെ നോട്ടീസിന് പിന്നാലെയാണ് രണ്ടു വകുപ്പുകൾ തമ്മിൽ അസാധാരണ തർക്കം ഉടലെടുത്തത്. പിന്നാലെ ഡാമുകൾക്കും വസ്തുവകകൾക്കും സംരക്ഷണം നൽകിയ വകയിൽ 130 കോടി രൂപ കുടിശ്ശിക അടക്കാനുണ്ടെന്ന് കാട്ടി അഡ്മിനിസ്‌ട്രേഷൻ എഡിജിപി കെ.എസ്.ഇ.ബി ചെയർമാന് കത്തയച്ചു.

പൊലീസ് ഉദ്യോഗസ്ഥർക്ക് കെഎസ്ആർ പ്രകാരമുള്ള ശമ്പളമാണ് നൽകുന്നതെന്നും എസ്റ്റാബ്ലിഷ്‌മെന്റ് തുക കൂടി ഇട്ട് പൊലീസ് ആവശ്യപ്പെട്ടത് അധിക പണമെന്നുമാണ് കെ.എസ്.ഇ.ബി യുടെ വാദം.

2009 മുതൽ 2013 വരെയുള്ള കാലയളവിലാണ് കുടിശ്ശികയുള്ളത്. ഈ വിഷയം സർക്കാരിന്റെ പരിഗണനയിലാണ്. എന്നാൽ കെ.എസ്.ഇ.ബി യുമായുള്ള പോര് രൂക്ഷമായതോടെ കഴിഞ്ഞ മാസം മുതൽ പൊലീസ് കെ.എസ്.ഇ.ബി ബില്ലിന് പണമടക്കുന്നില്ല. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാനാണ് ശ്രമമെന്ന് കെ.എസ്.ഇ.ബി പറഞ്ഞു. തർക്ക പരിഹാരത്തിന് ആഭ്യന്തര- വൈദ്യുത വകുപ്പുകൾ ചർച്ചക്ക് ഒരുങ്ങുന്നതായാണ് സൂചന.

TAGS :

Next Story