Quantcast

കെ.എസ്.ഇ.ബി യില്‍ വാട്സ്ആപ്പ് വഴി നിയമനം; വിജിലൻസ് അന്വേഷണം തുടങ്ങി

വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിന്റെ രേഖ മീഡിയ വണിന്

MediaOne Logo

Web Desk

  • Updated:

    2022-02-17 05:23:32.0

Published:

17 Feb 2022 9:00 AM IST

കെ.എസ്.ഇ.ബി യില്‍ വാട്സ്ആപ്പ് വഴി നിയമനം; വിജിലൻസ് അന്വേഷണം തുടങ്ങി
X

കെ.എസ്.ഇ.ബി അസിസ്റ്റന്‍റ് എൻജിനീയർമാരെ വാട്സാപ്പ് വഴി നിയമിച്ചതിൽ വിജിലൻസ് അന്വേഷണം തുടങ്ങി. കെഎസ്ഇബി ചെയർമാൻ ഫെയിസ് ബുക്ക് കുറിപ്പിൽ സൂചിപ്പിച്ച ക്രമക്കേടുകളിലൊന്നാണിത്. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിന്റെ രേഖ മീഡിയ വണിന് ലഭിച്ചു.

ബോര്‍ഡിന്‍റെ അനുമതിയോ സര്‍ക്കാര്‍ അനുമതിയോ ഇല്ലാതെ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് അസിസ്റ്റന്‍റ് എന്‍ജിനീയര്‍മാരെ നിയമിച്ചതിലാണ് അന്വേഷണം. ഒഴിവില്ലാതിരുന്നതിനാല്‍ റാങ്ക് പട്ടികയിലുള്‍പ്പെട്ട 167 എ.ഇ.മാരെ നിയമിക്കാന്‍ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞില്ല. റാങ്ക് ഹോള്‍ഡര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതിയുടെ പരിഗണനയില്‍ വന്നപ്പോള്‍ അന്ന് കെ.എസ്.ഇ.ബിയുടെ എച്ച്.ആര്‍.വിഭാഗം കൈകാര്യം ചെയ്ത ഡയറക്ടര്‍ വാട്ട്സപ്പിലൂടെ അഭിഭാഷകന് ഒരു സന്ദേശം നല്‍കി.

വരാന്‍ പോകുന്ന ഒഴിവുകള്‍ മുന്‍കൂട്ടി കണ്ട് സൂപ്പര്‍ ന്യൂമറി തസ്തികയില്‍ എഇ മാരെ നിയമിക്കാം. അഭിഭാഷകന്‍ ഇത് കോടതിയെ അറിയിക്കുകയും എഇ മാര്‍ക്ക് അനുകൂലമായ വിധി ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇവരെ നിയമിക്കാന്‍ കഴിഞ്ഞില്ല. കോടതിയലക്ഷ്യ നോട്ടീസ് വരുന്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ അറിയുന്നത്. ഗത്യന്തരമില്ലാതെ എഇ മാരെ നിയമിക്കുകയും ചെയ്തു. ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ച ഡയറക്ടര്‍ക്കെതിരെയും മറ്റ് രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന ഊര്‍ജസെക്രട്ടറി ഉത്തരവിറക്കി. അതിന്മേലാണ് ഇപ്പോള്‍ അന്വേഷണമാരംഭിച്ചത്.


TAGS :

Next Story