Quantcast

വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാനായി കെഎസ്ഇബി കവചിത ലൈനുകൾ നിർമിക്കും

വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

MediaOne Logo

Web Desk

  • Published:

    26 July 2025 6:55 PM IST

വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാനായി കെഎസ്ഇബി കവചിത ലൈനുകൾ നിർമിക്കും
X

തിരുവനന്തപുരം: വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാനായി കെഎസ്ഇബി കവചിത ലൈനുകൾ നിർമിക്കും. പുതിയ വൈദ്യുതി ലൈൻ നിർമാണം ഇനി കവചിത ലൈനുകൾ ഉപയോഗിച്ച് മാത്രമായിരിക്കും. വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇപ്പോഴും അലൂമിനിയം കമ്പികൾ മാത്രം ഓർഡർ ചെയ്യുന്ന വാർത്ത മീഡിയ വൺ റിപ്പോർട്ട് ചെയ്തിരുന്നു.

തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ സംസ്ഥാന, ജില്ലാതല കമ്മിറ്റികൾ വിളിച്ചുകൂട്ടാൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശിച്ചു. അടുത്തമാസം 15നകം കമ്മിറ്റി വിളിച്ചുകൂട്ടണം. സുരക്ഷാ പരിശോധനകൾ ആഗസ്റ്റ് 15ന് മുമ്പ് പൂർത്തിയാക്കണമെന്നും നിർദേശം. ‌

വൈദ്യുതി ലൈനുകളിലെ അപകട സാധ്യതകൾ കണ്ടെത്താൻ സോഫ്റ്റ്‌വെയർ തയ്യാറാക്കും. വൈദ്യുതി അപകടങ്ങൾ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കാനും മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

TAGS :

Next Story