Quantcast

നിശ്ചലമായി KSFDCയുടെ SC-ST- വനിതാ സിനിമ ഗ്രാന്റ് പദ്ധതി; 2022ന് ശേഷം അപേക്ഷ ക്ഷണിച്ചിട്ടില്ല

സിനിമ കോണ്‍ക്ലേവില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തില്‍ സൂചിപ്പിച്ച വനിത-എസ്.എസി/എസ്.ടി ഗ്രാന്റിനാണ് അപേക്ഷ പോലും ക്ഷണിക്കാത്തത്

MediaOne Logo

Web Desk

  • Published:

    17 Aug 2025 8:23 AM IST

നിശ്ചലമായി KSFDCയുടെ SC-ST- വനിതാ സിനിമ ഗ്രാന്റ് പദ്ധതി; 2022ന് ശേഷം അപേക്ഷ ക്ഷണിച്ചിട്ടില്ല
X

തിരുവനന്തപുരം: കെ.എസ്.എഫ്.ഡി.സിയുടെ എസ്.സി-എസ്.ടി - വനിത സിനിമ ഗ്രാന്റ് പദ്ധതി നിശ്ചലം. 2022ന് ശേഷം സ്‌കീമിലേക്ക് സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിട്ടില്ല.

സിനിമ കോണ്‍ക്ലേവില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തില്‍ സൂചിപ്പിച്ച വനിത-എസ്.എസി/എസ്.ടി ഗ്രാന്റിനാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി അപേക്ഷ പോലും ക്ഷണിക്കാത്തത്.

2022 23 ബാച്ചിനെയാണ് അവസാനമായി വിളിച്ചത്. എന്നാല്‍ ഈ ബാച്ചിന് സിനിമ ചിത്രീകരിക്കുന്നതിനുള്ള പൂര്‍ണമായ പണമോ സൗകര്യങ്ങളോ ഇപ്പോഴും നല്‍കിയിട്ടില്ല.

2019 മുതലാണ് എസ്.എസി/എസ്.ടി, വനിത വിഭാഗത്തിന് സിനിമ നിര്‍മാണത്തിനായി ഒന്നരക്കോടി രൂപ വീതം ഗ്രാന്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ നല്‍കിയത്. ഒരോ വര്‍ഷവും നാല് പേര്‍ക്ക് ഗ്രാന്റ് നല്‍കുന്നതാണ് പദ്ധതി.

പദ്ധതിയില്‍ ഇതുവരെ 10 സിനിമകള്‍ നിര്‍മ്മിച്ചു. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ വരെ പുരസ്‌കാരങ്ങള്‍ ലഭിച്ച സിനിമകളുടെ നിര്‍മ്മാണത്തിന് കാരണമായ പദ്ധതിയാണിത്. എന്നിട്ടും 2022 ന് ശേഷം സ്‌കീമിലേക്ക് സര്‍ക്കാര്‍ അപേക്ഷ കഷ്ണിച്ചിട്ടില്ല.

TAGS :

Next Story