ബ്രൂവറി വിവാദം; ചർച്ചകൾക്കായി എലപ്പുള്ളി പഞ്ചായത്ത് സെക്രട്ടറിയെ കെഎസ്‌ഐഡിസി ക്ഷണിച്ച കത്ത് പുറത്ത്
ബ്രൂവറിയെ കുറിച്ച് അറിഞ്ഞില്ലെന്ന പഞ്ചായത്ത് പ്രസിഡന്റെ വാദത്തിനിടെയാണ് കത്ത് പുറത്ത് വന്നത്

പാലക്കാട്: മദ്യനിർമ്മാണശാലയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി എലപുള്ളി പഞ്ചായത്ത് സെക്രട്ടറിയെ കെഎസ്‌ഐഡിസി ക്ഷണിച്ച കത്ത് പുറത്ത്. മീറ്റിങ്ങിൽ അസിസ്റ്റൻ്റ് സെക്രട്ടറി പങ്കെടുക്കുകയും ചെയ്തു. ബ്രൂവറിയെ കുറിച്ച് അറിഞ്ഞില്ലെന്ന പഞ്ചായത്ത് പ്രസിഡന്റെ വാദത്തിനിടെയാണ് കത്ത് പുറത്ത് വന്നത്.
നിയമപ്രകാരം സെക്രട്ടറി മീറ്റിങ്ങിനെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റിനെ അറിയിക്കണം. എന്നാൽ സെക്രട്ടറി താനുമായി വിവരങ്ങൾ പങ്കുവെച്ചിരുന്നില്ലെന്ന് പ്രസിഡൻ്റ് രേവതി ബാബു വ്യക്തമാക്കി.
നേരത്തെ ബ്രൂവറിക്ക് വെള്ളം അനുവദിക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്ന് വ്യക്തമാക്കുന്ന വാട്ടർ അതോറിറ്റിയുടെ കത്ത് പുറത്തുവന്നിരുന്നു. കിൻഫ്രയുടെ 10 എംൽഡി വെള്ളത്തിൽ നിന്നും 0.50 എംൽഡി വെള്ളമാണ് മദ്യ കമ്പനിക്ക് വേണ്ടത്. ഇത് കുടിവെള്ള പദ്ധതികളെ ബാധിക്കില്ലെന്നും വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കത്തിൽ പറയുന്നു.
Adjust Story Font
16

