Quantcast

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളുടെ മുഖം മാറുന്നു; ഡിസൈൻ പൊതുജനങ്ങള്‍ക്ക് വിലയിരുത്താം

നവീകരണത്തിനായി 20 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്

MediaOne Logo

Web Desk

  • Published:

    29 Sept 2025 10:41 AM IST

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളുടെ മുഖം മാറുന്നു; ഡിസൈൻ പൊതുജനങ്ങള്‍ക്ക് വിലയിരുത്താം
X

തിരുവനന്തപുരം: ഒട്ടും ആകര്‍ഷകമല്ലാത്ത കെട്ടിടങ്ങള്‍. വിരസത തോന്നിപ്പിക്കുന്ന നിറം. നിലവിലെ KSRTC ബസ് സ്റ്റേഷനുകളെ പറ്റിയുള്ള പൊതു അഭിപ്രായമാണിത്. പുതിയ ഡിസൈനിലുള്ള ബസൊക്കെ എത്തിയതല്ലേ. ബസ് സ്റ്റേഷനുകളെയും മോടിപിടിപ്പിക്കാമെന്ന് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ചുമ്മാ രണ്ട് കെട്ടിടം പണിത് വച്ചാല്‍ പോരെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ തന്നെ നിര്‍ദേശം കൊടുത്തു.

അന്താരാഷ്ട്ര ലുക്ക് തോന്നുന്ന കെട്ടിടങ്ങളും ബസ് ബേയുമൊക്കെ വേണം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളുടെ മുഖം മാറാനുള്ള തീരുമാനത്തിലേക്ക് കടക്കുന്നത്. ആധുനിക രീതിയിലുള്ള കെട്ടിടം പണിയാനുള്ള നടപടിയിലേക്ക് കോര്‍പ്പറേഷന്‍ കടന്നു. പൊതുജനങ്ങള്‍ക്ക് വിലയിരുത്താനായി ഗതാഗത മന്ത്രിയുടെ നിര്‍ദേശ പ്രകാരം ബസ് സ്റ്റേഷനുകളുടെ ഡിസൈൻ കോര്‍പ്പറേഷന്‍ പുറത്തുവിട്ടുണ്ട്.

കൊട്ടാരക്കര, ആറ്റിങ്ങല്‍, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, കായംകുളം എന്നീ ഡിപ്പോകളാണ് ആദ്യ ഘട്ടത്തില്‍ നവീകരിക്കുന്നത്. 120 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. തൃശ്ശൂർ, കൊല്ലം, എറണാകുളം ഡിപ്പോകളും പിന്നാലെ പുതുക്കിയെടുക്കും. പുനലൂര്‍, ആര്യങ്കാവ്, കുളത്തൂപ്പുഴ ഡിപ്പോകളിലെ കമ്പ്യൂട്ടറൈസേഷനുകള്‍ക്കും ഭരണാനുമതിയായി.


TAGS :

Next Story