വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ രാത്രി ബസ് നിർത്തിയില്ല; കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്നും പിരിച്ചുവിട്ടു
രാത്രികാലങ്ങളിൽ വനിതാ യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പിൽ ബസ് നിർത്തണം എന്ന ഉത്തരവ് ലംഘിച്ചതായി കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്തേക്ക് രാത്രി യാത്രചെയ്ത വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്നും നീക്കം ചെയ്തു. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ കണ്ടക്ടറെയാണ് പിരിച്ചുവിട്ടത്.
ഡിസംബർ 12ന് രാത്രിയിൽ തൃശൂർ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ബസിൽ അങ്കമാലിക്കും മുരിങ്ങൂരിനും ഇടയിലുള്ള സ്ഥലത്ത് ഇറങ്ങേണ്ടിയിരുന്ന വിദ്യാർത്ഥിനികളെ സ്റ്റോപ്പിൽ ഇറക്കിയില്ല എന്നാണ് പരാതി. പകരം ചാലക്കുടി ബസ് സ്റ്റാൻഡിൽ ഇറക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ രാത്രികാലങ്ങളിൽ വനിതാ യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പിൽ ബസ് നിർത്തണം എന്ന ഉത്തരവ് ലംഘിച്ചതായി കണ്ടെത്തി. ഇതേതുടർന്നാണ് നടപടി.
Next Story
Adjust Story Font
16

