Quantcast

തല മുഖ്യം ; പത്തനംതിട്ടയിൽ ഹെൽമറ്റ് വെച്ച് ബസോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

പത്തനംതിട്ട- കൊല്ലം റൂട്ടിലെ ഡ്രൈവര്‍ ഷിബു തോമസ് ആണ് ഹെൽമെറ്റ്‌ ധരിച്ചു ബസോടിച്ചത് ഓടിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-07-09 05:25:03.0

Published:

9 July 2025 10:52 AM IST

തല മുഖ്യം ; പത്തനംതിട്ടയിൽ ഹെൽമറ്റ് വെച്ച് ബസോടിച്ച് കെഎസ്ആർടിസി ഡ്രൈവർ
X

പത്തനംതിട്ട:ദേശീയ പണിമുടക്ക് കേരളത്തില്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് പലയിടത്തും സമരാനുകൂലികൾ ബസുകൾ തടഞ്ഞു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.കൊല്ലത്ത് സർവീസ് നടത്തവെ കണ്ടക്ടറെ സമരാനുകൂലികൾ മർദിച്ചു. കരുനാഗപ്പള്ളിയിൽ നിന്നെത്തിയ ബസ്സിലെ കണ്ടക്ടർ ശ്രീകാന്തിനാണ് മർദനമേറ്റത്.ഇതിന് പുറമെ സമരാനുകൂലികളുടെ മര്‍ദനം പേടിച്ച് ഹെല്‍മറ്റ് ധരിച്ച് ബസോടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍. പത്തനംതിട്ടയിൽ നിന്നും കൊല്ലത്തേക്ക് പോയ ബസിലെ ഷിബു തോമസ് ആണ് ഹെൽമെറ്റ്‌ ധരിച്ചു വണ്ടി ഓടിച്ചത്.ഈ ബസ് സമരക്കാർ രാവിലെ അടൂരിൽ തടഞ്ഞിരുന്നു.

അതേസമയം, ഗതാഗതമന്ത്രിയുടെ നിർദേശം സ്വന്തം മണ്ഡലത്തിലെ കെഎസ്ആര്‍ടിസി ഡിപ്പോയിൽ പോലും നടപ്പായില്ല. പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തിയില്ല.

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക-തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായാണ് അഖിലേന്ത്യാ പണിമുടക്ക്. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴില്‍ സമയം, വേതനം തുടങ്ങീ തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരെയാണ് സംയുക്ത തൊഴിലാളി സംഘടനകളുടെ പ്രതിഷേധം. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന പണിമുടക്കിൽ കര്‍ഷകരും തൊഴിലാളികളും യുവജനസംഘടനകളും വിദ്യാര്‍ഥികളും സാമൂഹ്യ സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.


TAGS :

Next Story