Quantcast

'ഒരുതവണത്തേക്ക് ക്ഷമിക്കുന്നു': മദ്യപിച്ച് വാഹനമോടിച്ചതിന് നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർമാരെ തിരിച്ചെടുക്കുമെന്ന് കെ.ബി ​ഗണേഷ് കുമാർ

500 ഓളം പേരെ തിരിച്ചെടുക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    21 Jan 2026 7:46 PM IST

ഒരുതവണത്തേക്ക് ക്ഷമിക്കുന്നു: മദ്യപിച്ച് വാഹനമോടിച്ചതിന് നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർമാരെ തിരിച്ചെടുക്കുമെന്ന് കെ.ബി ​ഗണേഷ് കുമാർ
X

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചതിന് നടപടി നേരിട്ട ഗുരുതര വീഴ്ച വരുത്താത്ത കെഎസ്ആർടിസി ഡ്രൈവർമാരെ തിരിച്ചെടുക്കുമെന്ന് മന്ത്രി കെ.ബി ​ഗണേഷ് കുമാർ. നടപടി നേരിട്ട 650 ഓളം ഡ്രൈവർമാരാണ് പുറത്തുള്ളതെന്നും 500 ഓളം പേരെ തിരിച്ചെടുക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

ഒരുതവണത്തേക്ക് ക്ഷമിക്കുന്നുവെന്ന് മന്ത്രി. തിരിച്ചെടുക്കുന്നവരിൽ നിന്നും 5000 രൂപ ഫൈൻ ഈടാക്കും. ഡ്രൈവർമാരെ കിട്ടാനില്ലെന്നും ഗതാഗത മന്ത്രി. വർക്ക് ഇനി ഒരു അവസരം ഉണ്ടാകില്ലെന്നും ആവർത്തിച്ചാൽ വീണ്ടും ഫൈൻ വാങ്ങി പുറത്താക്കുമെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story