സുൽത്താൻബത്തേരിയില്‍ കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് കെഎസ്‍ആര്‍ടിസി ജീവനക്കാര്‍ക്ക് മർദനം
പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് ജീവനക്കാര്‍

വയനാട്: സുൽത്താൻബത്തേരി ബീനാച്ചിയിൽ കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് കെഎസ്‍ആര്‍ടിസി കണ്ടക്ടർക്കും ഡ്രൈവർക്കും മർദനം. ഡ്രൈവർ മത്തായി, കണ്ടക്ടർ റിയാസ് എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
മീനങ്ങാടി മുതല്‍ കാറിലെത്തിയവര്‍ ബസിനെ പിന്തുടര്‍ന്നിരുന്നുവെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. ബസിനുള്ളില്‍ കയറി കാറിലുള്ളവര്‍ മര്‍ദിച്ചിരുന്നുവെന്നും മദ്യലഹരിയിലായിരുന്നുവെന്നും ഇവര്‍ പറയുന്നു. നാട്ടുകാരാണ് കാറിലുള്ള നാലുപേരെ പൊലീസില്‍ ഏല്‍പ്പിച്ചത്.പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും ബസ് ജീവനക്കാര്‍ പറയുന്നു.
Next Story
Adjust Story Font
16

