Quantcast

ഓഡിറ്റ് കാര്യക്ഷമമല്ല; യോഗ്യതയുള്ളവരെ ഉൾപ്പെടുത്തി പ്രത്യേക അക്കൗണ്ടിംഗ് വിഭാഗം രൂപീകരിച്ച് കെഎസ്ആർടിസി

പ്രതിദിനം 6 കോടിയോളം രൂപയാണ് കെഎസ്ആർടിയിയുടെ വരുമാനം

MediaOne Logo

Web Desk

  • Published:

    1 Dec 2022 3:58 AM GMT

ഓഡിറ്റ് കാര്യക്ഷമമല്ല; യോഗ്യതയുള്ളവരെ ഉൾപ്പെടുത്തി പ്രത്യേക അക്കൗണ്ടിംഗ് വിഭാഗം രൂപീകരിച്ച് കെഎസ്ആർടിസി
X

തിരുവനന്തപുരം: ഓഡിറ്റിങ് കാര്യക്ഷമാക്കാൻ യോഗ്യതയുള്ള ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി കെ.എസ്.ആർ.ടി.സിക്ക് പ്രത്യേക ഓഡിറ്റ് വിഭാഗം. നിലവിലുള്ള അക്കൗണ്ട്‌സ് വിഭാഗത്തിൽ നിന്ന് കൊമേഴ്‌സ് ബിരുദധാരികള ഉൾപ്പെടുത്തിയാണ് ഓഡിറ്റിനു വേണ്ടി മാത്രം പുതിയ വിഭാഗം രൂപീകരിച്ചത്.

പ്രതിദിനം 6 കോടിയോളം രൂപയാണ് കെഎസ്ആർടിയിയുടെ വരുമാനം. ഇപ്പോഴുള്ള അക്കൗണ്ട്‌സ് വിഭാഗത്തിൽ അസിസ്റ്റന്റുമാരെ നിയമിച്ചിരുന്നത് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നില്ല. ഇതുകാരണം കണക്കുകൾ ക്രമീകരിക്കുന്നതിൽ കാലതാമസം വരുന്നതും പിഴവുകൾ ഉണ്ടാകുന്നതും യാഥാർത്ഥ്യമെന്ന് കോർപ്പറേഷൻ സമ്മതിക്കുന്നു. 2017-18 വർഷം വരെയുള്ള അക്കൗണ്ട്‌സ് മാത്രമേ ഇതുവരെ ഓഡിറ്റ് ചെയ്തിട്ടുള്ളു.

ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് പ്രത്യേകമായ അക്കൗണ്ട്‌സ് വിഭാഗം രൂപീകരിച്ചത്. നിലവിലെ അസിസ്റ്റന്റുമാരിൽ ബികോം എംകോം വിദ്യാഭ്യാസ യോഗ്യതയുള്ള ജീവനക്കാരെ ഇവിടെ ഉൾപ്പെടുത്തും. എല്ലാ ആഴ്ചയും വരവ് ചെലവ് സംബന്ധിച്ച താരതമ്യ പഠനം നടത്തി വ്യതിയാനങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടത് ഇവരുടെ പ്രധാന ജോലിയാണ്.

TAGS :

Next Story