Quantcast

സ്വയംപ്രതിരോധം; കെ.എസ്.ആർ.ടി.സി വനിതാ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്ക് പരിശീലനം ആരംഭിച്ചു

ഘട്ടം ഘട്ടമായി മുഴുവൻ വനിതാ ജീവനക്കാർക്കും മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം നൽകും.

MediaOne Logo

Web Desk

  • Published:

    21 July 2023 10:23 AM GMT

ksrtc has started training for women drivers and conductors
X

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിലെ വനിതാ ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കുമായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചു. കേരള പൊലീസിന്റെ സഹകരണത്തോടെ തിരുവനന്തപുരത്താണ് പരിശീലന പരിപാടി നടക്കുന്നത്. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ഡ്രൈവർമാരായും, കണ്ടക്ടർമാരായും കൂടുതൽ വനിതാ ജീവനക്കാർ എത്തുന്നതോടെ അതിരാവിലെ ഡ്യൂട്ടി വരികയും രാത്രി വൈകി തിരികെ പോകുകയും ചെയ്യുന്നത് കൂടാതെ രാത്രി സമയങ്ങളിൽ ഉൾപ്പെടെ ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ സ്വയം സുരക്ഷ ഉറപ്പാക്കുന്നതിനാണ് പരിശീലന പരിപാടി തയ്യാറാക്കിയത്.

ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സിയിലേയും, കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റിലേതുമായ 20 വനിതാ ജീവനക്കാർ പങ്കെടുത്തു. ഘട്ടം ഘട്ടമായി മുഴുവൻ വനിതാ ജീവനക്കാർക്കും മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം നൽകും.

TAGS :

Next Story