Quantcast

പമ്പയിലേക്ക് യാത്രാനുമതി വെര്‍ച്ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് മാത്രം; ശബരിമല സര്‍വീസില്‍ നിര്‍ദേശങ്ങളുമായി കെഎസ്ആര്‍ടിസി

സ്‌പോട്ട് ബുക്കിങ്ങിനായി വരുന്നവരെ നിലയ്ക്കലില്‍ ഇറക്കും

MediaOne Logo

Web Desk

  • Updated:

    2026-11-16 16:23:01

Published:

16 Nov 2026 8:35 PM IST

പമ്പയിലേക്ക് യാത്രാനുമതി വെര്‍ച്ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് മാത്രം; ശബരിമല സര്‍വീസില്‍ നിര്‍ദേശങ്ങളുമായി കെഎസ്ആര്‍ടിസി
X

തിരുവനന്തപുരം: ശബരിമല സര്‍വീസില്‍ നിര്‍ദേശങ്ങളുമായി കെഎസ്ആര്‍ടിസി. വെര്‍ച്ച്വല്‍ ക്യൂ ബുക്ക് ചെയ്ത ഭക്തര്‍ക്ക് മാത്രമേ പമ്പയിലേക്ക് യാത്രാനുമതി ഉണ്ടാകുകയുള്ളൂ. സ്‌പോട്ട് ബുക്കിങ്ങിനായി വരുന്നവരെ നിലയ്ക്കലില്‍ ഇറക്കും. ടിക്കറ്റ് നല്‍കുന്ന സമയത്ത് കണ്ടക്ടര്‍മാര്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കെഎസ്ആര്‍ടിസി നിര്‍ദേശിച്ചു.

സ്‌പോട്ട് ബുക്കിങ്ങിന് ശേഷം ഭക്തർക്ക് പമ്പയിലേക്ക് പോകുന്നതിനായി നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസില്‍ ആവശ്യമായ സൗകര്യം ഉറപ്പാക്കുക. ഇക്കാര്യം ഡിപ്പോകളിലും ബസുകളിലും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തിലും മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളില്‍ പ്രദര്‍ശിപ്പിക്കുകയും അറിയിപ്പ് നല്‍കുകയും വേണം. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നല്‍കിയ നിര്‍ദേശങ്ങളുടെ പകര്‍പ്പ് കാര്യാലയത്തില്‍ ലഭ്യമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഈ വര്‍ഷം നിലയ്ക്കലില്‍ മാത്രമാണ് സ്‌പോട്ട് ബുക്കിങ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇക്കാരണത്താല്‍ ദീര്‍ഘദൂര സര്‍വീസുകളില്‍ പമ്പയിലേക്ക് നേരിട്ട് എത്തുന്ന ഭക്തരില്‍ വെര്‍ച്ച്വല്‍ ക്യൂ ബുക്ക് ചെയ്യാത്തവര്‍ക്ക് ദര്‍ശനത്തിനുള്ള ബുക്കിങ് സൗകര്യം ഉണ്ടാകില്ല. ഇത് പമ്പയിലെ തിരക്ക് നിയന്ത്രണത്തിനും ഭക്തരുടെ സുരക്ഷയ്ക്കും വെല്ലുവിളിയാകും. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസിയുടെ ഇടപെടല്‍.

TAGS :

Next Story